ആന്ധ്രാപ്രദേശിലെ ബപട്‌ലയ്ക്ക് സമീപം ആന്ധ്രാ തീരം കടന്ന് ശക്തമായ ചുഴലിക്കാറ്റ് വീശി കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചെന്നൈയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.
കനത്ത വെള്ളപ്പൊക്കമുള്ള സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പലമടങ്ങ് വർധിക്കുന്നു. ബാക്ടീരിയ, ഫംഗസ്, ഈർപ്പമുള്ള വായു എന്നിവ വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മലിനജലം വ്യാപിക്കുന്നതിനാൽ ആളുകൾക്ക് ഇതിൽ സമ്പർക്കം കൂടുതലായി വരുന്നു. ഇത് പല രോഗങ്ങളിലേക്കും നയിച്ചേക്കാം.
ശ്വാസകോശ സംബന്ധമായ അണുബാധകൾ: വെള്ളപ്പൊക്കത്തിന് ശേഷമുള്ള ഈർപ്പവും പൂപ്പൽ നിറഞ്ഞതുമായ അന്തരീക്ഷത്തിൽ സമ്പർക്കം പുലർത്തുന്നതും ന്യുമോണിയ, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ടൈഫോയ്ഡ് പനി: സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് ഉണ്ടാക്കുന്നത്. ബാക്ടീരിയകൾ ശരീരത്തെ ആക്രമിക്കുന്നതിനാൽ, തുടർച്ചയായ പനി, തലവേദന, മലബന്ധം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഇത് ഏകദേശം 14 ദിവസം നീണ്ടുനിൽക്കും. മോശം ശുചിത്വം മൂലം, ഇത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരാം.
കോളറ: വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർവചനം അനുസരിച്ച്, വിബ്രിയോ കോളറ എന്ന ബാക്ടീരിയ കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലമുണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. ഇത് കഠിനമായ വയറിളക്കത്തിനും ഛർദ്ദിക്കും നിർജ്ജലീകരണത്തിനും കാരണമാകുന്നു. ഗുരുതരമായ കേസുകളിൽ ഇത് മരണ കാരണമായേക്കാം.
ALSO READ: ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം
മാനസികാരോഗ്യ പ്രശ്നങ്ങൾ: വീടും വസ്‌തുക്കളും പ്രിയപ്പെട്ടവരും നഷ്‌ടപ്പെടുന്നതിന്റെ ആഘാതം, ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) തുടങ്ങിയ ദീർഘകാല മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
മലേറിയ: പ്ലാസ്മോഡിയം പരാന്നഭോജികൾ വഴി മാരകമായ അണുബാധ ഉണ്ടാകാം. പനി, വിറയൽ, വിയർപ്പ്, ഓക്കാനം, ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രതയനുസരിച്ച് മലേറിയ ഏഴ് മുതൽ മുപ്പത് ദിവസം വരെ നീണ്ടുനിൽക്കും.
ഡെങ്കിപ്പനി: കൊതുകുകടി മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് ഡെങ്കിപ്പനി. കടുത്ത പനി, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത തലവേദന എന്നിവ ഡെങ്കിപ്പനിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്. ഇത് ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്നേക്കാം.
മഞ്ഞപ്പിത്തം: ഫ്ലാവിവൈറസ് എന്നറിയപ്പെടുന്ന വൈറസ് മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കൊതുക് കടി ഇതിന് കാരണമാകും. പനി, ഓക്കാനം, നടുവേദന, വയറുവേദന തുടങ്ങിയവ ചില പ്രധാന ലക്ഷണങ്ങളാണ്.
ഹൈപ്പോതെർമിയ: വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ കുട്ടികളിലും പ്രായമായവരിലും ഇത് വളരെ സാധാരണമായ ഒരു സംഭവമാണ്. ശരീരത്തിലെ ചൂട് പെട്ടെന്ന് നഷ്ടപ്പെടുമ്പോഴാണ് ഈ ആരോഗ്യാവസ്ഥ ഉണ്ടാകുന്നത്. ശരീര താപനില 35 ഡിഗ്രി സെൽഷ്യസിന് താഴെയാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.