Dehydration: ഡീ ഹൈഡ്രേഷൻ നിസാരക്കാരനല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നേരിട്ട് സൂര്യപ്രകാശമേൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ധാരാളം വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 03:59 PM IST
  • വേനൽ ചൂടിനെ ചെറുക്കാൻ ശരീരത്തെ പാകപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം
  • ചിട്ടയോടെയുള്ള ആഹാരക്രമമാണ് വേനൽകാലത്ത് വേണ്ടത്
  • ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണങ്ങൾ കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കണം
  • ധാരാളം വെള്ളം കുടിക്കുന്നത് വഴി നിർജ്ജലീകരണം തടയാം
Dehydration: ഡീ ഹൈഡ്രേഷൻ നിസാരക്കാരനല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വേനൽ ചൂടിൽ ഉരുകുകയാണ് കേരളം. ദിനംപ്രതി ചൂട് കൂടി വരുന്നതോടെ തണുപ്പിനുള്ള മാർഗങ്ങൾ തിരയുകയാണ് എല്ലാവരും. വീട്ടിലെ ചൂട് കുറയ്ക്കാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും ചെയ്യേണ്ട കാര്യങ്ങളും വെയിലത്ത് നിന്നും വന്ന ശേഷം ചെയ്യേണ്ട ചർമ്മ സംരക്ഷണങ്ങളെക്കുറിച്ചുമെല്ലാം വീണ്ടും ചർച്ചയാകുകയാണ്. മീന മാസം കൂടി തുടങ്ങിയാൽ പിന്നെ എന്താകും അവസ്ഥയെന്നാണ് ആശങ്ക.

വേനൽ ചൂടിനെ ചെറുക്കാൻ ശരീരത്തെ പാകപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചിട്ടയോടെയുള്ള ആഹാരക്രമമാണ് വേനൽകാലത്ത് വേണ്ടത്. ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണങ്ങൾ കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് വഴി നിർജ്ജലീകരണം തടയാം. മൂത്രത്തിലെ ഇൻഫെക്ഷൻ, കിഡ്നി സ്റ്റോൺ തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കാനും ധാരാളം വെള്ളം കുടിക്കണം.

വേനലിനെ ചെറുക്കാൻ ആദ്യം വേണ്ടത് കഴിവതും നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. നേരിട്ട് സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. നേരിട്ട് സൂര്യപ്രകാശമേൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ധാരാളം വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

അധികം ചൂടോ അധികം തണ്ണുപ്പോ ഇല്ലാത്ത വെള്ളം ധാരാളമായി കുടിക്കുന്നതാണ് വേനൽക്കാലത്ത് ഉത്തമം. കൃത്രിമമായ ശീതളപാനീയങ്ങൾ ഉയോഗിക്കുന്നത് വഴി മധുരവും ഊർജ്ജവും ലഭിച്ചേക്കും, പക്ഷേ ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. ഇത്തരം കൃത്രിമ ശീതളപാനീയങ്ങൾ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം സംഭവിക്കും.

വേനലിൽ ഏറെ ആശ്വാസം നൽകുന്ന പാനീയങ്ങളാണ് നാരങ്ങാവെള്ളവും മോരും. നാരങ്ങാവെള്ളത്തിലും മോരിലും അൽപം ഇഞ്ചി നീര് കൂടി ചേർത്താൽ ദഹനപ്രക്രിയയ്ക്കും നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, മാമ്പഴം, മാതളം തുടങ്ങിയ പഴവർഗങ്ങളുടെ ജ്യൂസും വേനൽക്കാലത്ത് ആരോഗ്യപ്രദമാണ്. ചായ, കാപ്പി, മദ്യം, സോഡ, എയറേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ വേനൽക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News