Dehydration | ഈ ലക്ഷണങ്ങൾ ഉണ്ടോ? ശ്രദ്ധിക്കണം, ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ സൂചനയാണ്

ജലാംശം കുറഞ്ഞാലുടൻ അത് നമ്മുടെ ശരീരം അതിന്റെ സിഗ്നലുകൾ നൽകാൻ തുടങ്ങുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 07:43 PM IST
  • വെള്ളം കുടിക്കുന്നത് കുറച്ചാൽ നിർജ്ജലീകരണം മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.
  • വെള്ളത്തിന്റെ കുറവ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.
  • വെള്ളം നമ്മുടെ ശരീരത്തിൽ ഈർപ്പം നിലനിർത്തുക മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ശ്വസനവ്യവസ്ഥയെയും അത് ആരോ​ഗ്യകരമായി നിലനിർത്തുന്നു.
Dehydration | ഈ ലക്ഷണങ്ങൾ ഉണ്ടോ? ശ്രദ്ധിക്കണം, ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ സൂചനയാണ്

പലരും ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറവാണ്. തണുപ്പും ദാഹമില്ലായ്മയും കാരണം ശരീരത്തിന് വെള്ളം ആവശ്യമില്ലെന്നാണ് നമ്മളെല്ലാം കരുതുന്നത്. പക്ഷേ, വേനൽകാലത്തോ ദാഹിക്കുമ്പോഴോ മാത്രമല്ല ശരീരത്തിന് വെള്ളം വേണ്ടത്. വെള്ളം കുടിക്കുന്നത് കുറച്ചാൽ നിർജ്ജലീകരണം മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതാണ് സത്യം.

വെള്ളത്തിന്റെ കുറവ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. വെള്ളം നമ്മുടെ ശരീരത്തിൽ ഈർപ്പം നിലനിർത്തുക മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ശ്വസനവ്യവസ്ഥയെയും അത് ആരോ​ഗ്യകരമായി നിലനിർത്തുന്നു.

ജലാംശം കുറഞ്ഞാലുടൻ അത് നമ്മുടെ ശരീരം അതിന്റെ സിഗ്നലുകൾ നൽകാൻ തുടങ്ങുന്നു. അതിനാൽ കൃത്യസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും അത് ഗുരുതരമായ അവസ്ഥയിൽ എത്താതിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

വരണ്ട ചർമ്മം

ശരീരത്തിൽ വെള്ളത്തിന്റെ അഭാവം മൂലം നമ്മുടെ ചർമ്മം വരണ്ടതാകാൻ തുടങ്ങുന്നു. ചുണ്ടുകൾ വരണ്ടതാകും. ചിലപ്പോൾ രക്തവും വരാം. നിങ്ങളുടെ മൃദുവായ ചർമ്മം പെട്ടെന്ന് വരണ്ടതും പരുക്കനായതുമായി അനുഭവപ്പെടാൻ തുടങ്ങുന്നു. കൂടാതെ തിണർപ്പ്, ചൊറിച്ചിൽ എന്നിവയുടെ പ്രശ്‌നവും പ്രത്യക്ഷപ്പെടാം. അതിനാൽ, ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, ശരീരത്തിൽ ജലത്തിന്റെ അഭാവം ഉണ്ടെന്ന് മനസ്സിലാക്കണം.

മൂത്രസംബന്ധമായ പ്രശ്നങ്ങൾ

നിങ്ങളുടെ മൂത്രത്തിന്റെ നിറം സാധാരണനിലയിലാണെങ്കിൽ നീർജ്ജലീകരണം ഇല്ലെന്നാണ് അതിനർഥം. എന്നാൽ മൂത്രത്തിന്റെ നിറം കട്ടിയുള്ളതോ മഞ്ഞയോ ആയാൽ, ശരീരത്തിൽ വെള്ളത്തിന്റെ കുറവുണ്ടെന്ന് മനസ്സിലാക്കണം. മൂത്രം ഒഴിക്കുമ്പോൾ വേദനയുമുണ്ടാകാം. മൂത്രത്തിന്റെ അളവും കുറയും. ഈ ലക്ഷണങ്ങളെല്ലാം ശരീരത്തിലെ ജലത്തിന്റെ അഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നു.

വായ്നാറ്റം

ശരീരത്തിൽ ജലാംശം കുറവായതിനാൽ വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകും. ഇതുമൂലം ശ്വാസതടസ്സവും വായ് നാറ്റവും ഉണ്ടാകുന്നു. വെള്ളത്തിന്റെ അഭാവം മൂലം വായിൽ ആവശ്യത്തിന് ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നിയന്ത്രിക്കാൻ ഉമിനീർ പ്രവർത്തിക്കുന്നു. ഇതുമൂലം വായിൽ ബാക്ടീരിയകളുടെ എണ്ണം കൂടുകയും വായ്‌നാറ്റം വരാൻ തുടങ്ങുകയും ചെയ്യുന്നു.

അമിത ദാഹം

നിർജ്ജലീകരണമുണ്ടായാൽ നമുക്ക് വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും കുടിക്കാൻ തോന്നും. അമിതമായി ദാഹം അനുഭവപ്പെടും. കാരണം ശരീരത്തിൽ വെള്ളം കെട്ടിനിൽക്കില്ല. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ സാധാരണ വെള്ളം കുടിക്കുന്നതിന് പകരം നാരങ്ങയോ ഇലക്ട്രോൾ ലായനിയോ അടങ്ങിയ വെള്ളം കുടിക്കുക. ഇതോടൊപ്പം നിർജ്ജലീകരണം മൂലം കൂടുതൽ വിശപ്പ് അനുഭവപ്പെടുന്നു.

തലവേദനയും തലകറക്കവും

ശരീരത്തിൽ വെള്ളത്തിന്റെ അഭാവം ഉണ്ടാകുമ്പോൾ, നമ്മുടെ രക്തത്തിന്റെ ആകെ അളവ് കുറയുന്നു. ഇതുമൂലം രക്തസമ്മർദ്ദം കുറയും. ഇത് നാഡീവ്യൂഹത്തിലേക്കോ തലവേദനയിലേക്കോ നയിച്ചേക്കാം. ഇതുകൂടാതെ, വെള്ളത്തിന്റെ അഭാവം മൂലം, ഒരു വ്യക്തിക്ക് എല്ലായ്‌പ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടുന്നു, കാരണം ജലത്തിന്റെ അഭാവം മെറ്റബോളിസത്തെയും ബാധിക്കുന്നു. ശരീരത്തിൽ ഊർജ്ജം സൃഷ്ടിക്കുന്ന പ്രക്രിയയാണ് മെറ്റബോളിസം. അതിനാൽ തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ശരീരത്തിൽ ജലത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.

വെള്ളത്തിന്റെ അഭാവം ശരീരത്തിലെ രക്തത്തിന്റെ അളവും കുറയ്ക്കുന്നു, അതിനാൽ എല്ലാ അവയവങ്ങളിലേക്കും ആവശ്യത്തിന് രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ഇതുമൂലം, ഒരു വ്യക്തിക്ക് നെഞ്ചിൽ ഭാരം അനുഭവപ്പെടുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ശ്വസന നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണം കണ്ടാലുടൻ ജാഗ്രത പാലിക്കുക. ഇത് ശരീരത്തിലെ വെള്ളത്തിന്റെ അഭാവത്തിന്റെ ലക്ഷണമാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News