Dengue fever: ഡെങ്കിപ്പനിയിൽ നിന്ന് വേഗത്തിൽ രോ​ഗമുക്തി നേടാം... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Dengue fever: ഡെങ്കിപ്പനി ബാധിച്ച വ്യക്തിയുടെ പ്ലേറ്റ്‌ലെറ്റുകൾ 50,000-ത്തിൽ താഴെയായാൽ അയാളുടെ ജീവൻ അപകടത്തിലാണ്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 10:08 PM IST
  • ഡെങ്കിപ്പനി ബാധിച്ചാൽ രോഗിയുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കുക
  • സൂപ്പ്, ശുദ്ധമായ തേങ്ങാവെള്ളം, മാതളനാരങ്ങ, പൈനാപ്പിൾ ജ്യൂസ്, ഫ്രഷ് ഫ്രൂട്ട് ഡ്രിങ്കുകൾ എന്നിവ രോ​ഗിക്ക് നൽകുന്നത് തുടരുക
  • പനിയും ക്ഷീണവും അകറ്റാൻ ഇവ വളരെ പ്രയോജനം ചെയ്യും
Dengue fever: ഡെങ്കിപ്പനിയിൽ നിന്ന് വേഗത്തിൽ രോ​ഗമുക്തി നേടാം... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഈഡിസ് കൊതുകുകൾ കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. ഡെങ്കിപ്പനി വന്നാൽ രോഗിയുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകൾ പെട്ടെന്ന് കുറയാൻ തുടങ്ങും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയുടെ മരണവും സംഭവിക്കാം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ സാധാരണയായി 1.5 ലക്ഷം മുതൽ നാല് ലക്ഷം വരെ പ്ലേറ്റ്ലെറ്റുകൾ ഉണ്ടാകും. ഡെങ്കിപ്പനിക്കുള്ള ചില വീട്ടുവൈദ്യങ്ങൾ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടുന്നതിന് സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഡെങ്കിപ്പനി ബാധിച്ച വ്യക്തിയുടെ പ്ലേറ്റ്‌ലെറ്റുകൾ 50,000-ത്തിൽ താഴെയായാൽ അയാളുടെ ജീവൻ അപകടത്തിലാണ്.

ഡെങ്കിപ്പനി ബാധിച്ചാൽ രോഗിയുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കുക. സൂപ്പ്, ശുദ്ധമായ തേങ്ങാവെള്ളം, മാതളനാരങ്ങ, പൈനാപ്പിൾ ജ്യൂസ്, ഫ്രഷ് ഫ്രൂട്ട് ഡ്രിങ്കുകൾ എന്നിവ രോ​ഗിക്ക് നൽകുന്നത് തുടരുക. പനിയും ക്ഷീണവും അകറ്റാൻ ഇവ വളരെ പ്രയോജനം ചെയ്യും. ഡെങ്കിപ്പനി രോ​ഗികൾ ഇലക്കറികൾ കഴിക്കണം. കൂടാതെ, സൂപ്പ്, സാലഡ്, പച്ചക്കറികൾ എന്നിവ തയ്യാറാക്കി നൽകാം. ഡെങ്കിപ്പനി ബാധിച്ചവരെ വേഗത്തിൽ രോ​ഗമുക്തരാക്കാൻ ഇവ സഹായിക്കും.

ALSO READ: Vitamin Supplements: വിറ്റാമിൻ സപ്ലിമെന്റുകൾ കഴിച്ച് തുടങ്ങേണ്ട ശരിയായ പ്രായം ഏത്?

പോഷകങ്ങൾ അടങ്ങിയതും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. മിക്സഡ് വെജിറ്റബിൾ കിച്ച്ഡി, ഓട്സ്, പയർ എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാം. രുചി മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണത്തിൽ ബേസിൽ ഇലകൾ, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ തുടങ്ങിയവ ചേർക്കാവുന്നതാണ്.  ഡെങ്കിപ്പനി ബാധിച്ചവർക്ക് പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കുന്നതിന്, ആട്ടിൻപാൽ മികച്ചതാണ്. അതിനാൽ, രോഗിക്ക് ആട്ടിൻപാൽ നൽകുന്നത് നല്ലതാണ്. പപ്പായ ഇല ജ്യൂസ് ആക്കി കുടിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News