Juice For Dengue Patient: ഡെങ്കിപ്പനി ബാധിച്ചവര്‍ ഈ ജ്യൂസുകള്‍ കുടിച്ചോളൂ, പനിയ്ക്ക് ഉടന്‍ ആശ്വാസം

Juice For Dengue Patient:  ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 10:23 PM IST
  • പനി, കഠിനമായ ദേഹവേദന, തലവേദന, കണ്ണിന് പുറകില്‍ വേദന, സന്ധിവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഡെങ്കിപ്പനി ബാധിച്ചവര്‍ തക്ക സമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്
Juice For Dengue Patient: ഡെങ്കിപ്പനി ബാധിച്ചവര്‍ ഈ ജ്യൂസുകള്‍ കുടിച്ചോളൂ, പനിയ്ക്ക് ഉടന്‍ ആശ്വാസം

Juice For Dengue Patient: കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ സംസ്ഥാനത്ത്  ഡെങ്കിപ്പനി വ്യാപിക്കുകയാണ്.  ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. 

Also Read:  Weight Gain: മെലിഞ്ഞ ശരീരമാണോ?  അല്പം പാലും തേനും മതി, അത്ഭുതം കാണാം
 
പനി ,കഠിനമായ ദേഹവേദന, തലവേദന, കണ്ണിന് പുറകില്‍ വേദന, സന്ധിവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഡെങ്കിപ്പനി ബാധിച്ചവര്‍ തക്ക സമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.  കാരണം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ ജീവനും നഷ്ടപ്പെടാം.  ഡെങ്കിപ്പനി ബാധിച്ച രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെ വേഗത്തിൽ കുറയാൻ തുടങ്ങുന്നു.  ഇത് രോഗിയുടെ ആരോഗ്യനില കൂടുതല്‍ മോശമാക്കുന്നു. 

Also Read:  Grey Hair Treatment: മുടി ഒരിയ്ക്കലും നരയ്ക്കില്ല, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ
 

ഇത്തരമൊരു സാഹചര്യത്തിൽ ചില ജ്യൂസുകള്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ഗുണം ചെയ്യുന്ന ചില  ജ്യൂസുകളെക്കുറിച്ച് അറിയാം. 

ചിറ്റമൃത്  ജ്യൂസ് (Giloy Juice)

ഡെങ്കിപ്പനിബാധിച്ചവര്‍ ചിറ്റമൃത്  ജ്യൂസ് (Giloy Juice) കുടിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഗിലോയ് മരുന്നായും ഉപയോഗിക്കുന്നു. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.  ഡെങ്കിപ്പനി ബാധിച്ചവര്‍ നിർബന്ധമായും ചിറ്റമൃത്  ജ്യൂസ് (ഗിലോയ് ജ്യൂസ്)  കുടിക്കണം.

പപ്പായ ജ്യൂസ്  (Pappaya Juice)

പപ്പായ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമായി കണക്കാക്കപ്പെടുന്നു. ഡെങ്കിപ്പനി ബാധിച്ചവര്‍ പപ്പായ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്‍റെ  പ്രതിരോധശേഷി ശക്തിപ്പെടുത്തും. മാത്രവുമല്ല ഡെങ്കിപ്പനി ഉള്ള അവസരത്തില്‍ പപ്പായ ജ്യൂസ് കുടിച്ചാൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും ഇത് സഹായിക്കും. അതുകൊണ്ടാണ് ഡെങ്കിപ്പനി ബാധിച്ചവര്‍ പപ്പായ ജ്യൂസ് കുടിയ്ക്കണം എന്ന് പറയുന്നത്. 

കിവി ജ്യൂസ്  (Kiwi Juice)

കിവി ജ്യൂസ് കുടിക്കുന്നതും ഡെങ്കിപ്പനിക്ക് ഗുണം ചെയ്യും. കാരണം, കിവിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഡെങ്കിപ്പനിയിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും നൽകുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്  (Beetroot Juice)

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും ഡെങ്കിപ്പനിക്ക് ഏറെ ഗുണകരമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ടും ഹീമോഗ്ലോബിന്‍റെ അളവും സ്ഥിരമായി നിലനിൽക്കും. അതുകൊണ്ടാണ് ഡെങ്കിപ്പനിയുള്ളപ്പോൾ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News