Diabetes: പ്രമേഹത്തിന്റെ അപകടഘടകം പഞ്ചസാര മാത്രമല്ല, ഉപ്പിനെയും സൂക്ഷിക്കണം

Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 06:26 PM IST
  • ഉപ്പിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു
  • പല പ്രമേഹരോഗികളും ഒരേസമയം ഉയർന്ന രക്തസമ്മർദ്ദവുമായി പോരാടുന്നതിനാൽ, ഇത് നിലവിലുള്ള അവസ്ഥയെ കൂടുതൽ വഷളാക്കുന്നു
Diabetes: പ്രമേഹത്തിന്റെ അപകടഘടകം പഞ്ചസാര മാത്രമല്ല, ഉപ്പിനെയും സൂക്ഷിക്കണം

പ്രമേഹം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പ്രമേഹം എന്ന് പറയുമ്പോൾ, പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക എന്നതാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്. എന്നാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള അപകടസാധ്യത പഞ്ചസാര മാത്രമല്ലെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്.

ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. ഒരു റിപ്പോർട്ട് അനുസരിച്ച്, ഉപ്പ് ഉപയോഗവും പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഉപ്പ് ഉപയോ​ഗിക്കുന്നതും പ്രമേഹവും തമ്മിൽ എന്താണ് ബന്ധമെന്ന് പരിശോധിക്കാം.

11.8 വർഷത്തിനിടെ യുകെ ബയോബാങ്കിൽ രജിസ്റ്റർ ചെയ്ത നാല് ലക്ഷത്തിലധികം മുതിർന്നവരിൽ നടത്തിയ സമഗ്രമായ സർവേയിൽ, ഭക്ഷണത്തിൽ ഉപ്പ് അധികമായി ചേർക്കുന്ന ആളുകൾക്ക് ഉപ്പ് അമിതമായി ഉപയോഗിക്കാത്തവരിൽ നിന്ന് വ്യത്യസ്തമായി, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

ഉപ്പ് പ്രമേഹത്തെ എങ്ങനെ ബാധിക്കുന്നു?

പ്രമേഹമുള്ളവർ പ്രതിദിനം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാം ആയി പരിമിതപ്പെടുത്തണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

രക്താതിമർദ്ദം: ഉപ്പിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. പല പ്രമേഹരോഗികളും ഒരേസമയം ഉയർന്ന രക്തസമ്മർദ്ദവുമായി പോരാടുന്നതിനാൽ, ഇത് നിലവിലുള്ള അവസ്ഥയെ കൂടുതൽ വഷളാക്കുന്നു.

ഹാർട്ട് സ്ട്രെയിൻ: വർദ്ധിച്ച സോഡിയത്തിന്റെ അളവ്, ഉയർന്ന രക്തചംക്രമണത്തിലേക്ക് നയിക്കുന്നു, ഇത് ഹൃദയത്തിലും രക്തക്കുഴലുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകിച്ച് അപകടകരമാണ്, കാരണം അവർക്ക് ഇതിനകം തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

ALSO READ: കുമ്പളങ്ങ ജ്യൂസ് കഴിക്കാം... ശരീരഭാരം കുറയ്ക്കുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് ​ഗുണങ്ങൾ

വൃക്കസംബന്ധമായ പ്രശ്നങ്ങൾ: പ്രമേഹം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. ഉപ്പിന്റെ ഉപയോ​ഗം വർധിക്കുന്നത് പ്രമേഹം മൂലമുള്ള വൃക്കരോഗം വേഗത്തിലാക്കുകയും ചെയ്യും.

ശരീരഭാരം വർധിപ്പിക്കുന്നു: ഉപ്പ് ഗ്ലൂക്കോസിന്റെ അളവിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണക്രമം പലപ്പോഴും കലോറി കൂടുതലുള്ളതാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ഇത് പരോക്ഷമായി സ്വാധീനിക്കും.

ടൈപ്പ് 2 പ്രമേഹം ഒഴിവാക്കാനും നിയന്ത്രിക്കാനും ഭക്ഷണക്രമം നിർണായകമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെയുള്ള പോഷകാഹാരവും സമീകൃതവുമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News