Diabetic Foot Symptoms: പ്രമേഹം കാലുകളെ ബാധിക്കുന്നതെങ്ങനെ? പരിഹാരമാർ​ഗങ്ങൾ എന്ത്?

Diabetic Foot: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സാധാരണയായി കരൾ, വൃക്ക എന്നീ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അവ പാദങ്ങൾക്കും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 01:01 PM IST
  • രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നാഡി ക്ഷതം (പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി), രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
  • രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് പാദങ്ങൾ മരവിക്കുന്നതിനും കാരണമാകുന്നു
Diabetic Foot Symptoms: പ്രമേഹം കാലുകളെ ബാധിക്കുന്നതെങ്ങനെ? പരിഹാരമാർ​ഗങ്ങൾ എന്ത്?

ലോകത്ത് 415 ദശലക്ഷം പേർ പ്രമേഹബാധിതരാണ്. ഇവരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മിക്ക ആളുകളും പലപ്പോഴും അവഗണിക്കുകയോ അറിയാതിരിക്കുകയോ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് പ്രമേഹം പാദങ്ങളെ ബാധിക്കുമെന്ന കാര്യം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സാധാരണയായി കരൾ, വൃക്ക എന്നീ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അവ പാദങ്ങൾക്കും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നാഡി ക്ഷതം (പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി), രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് പാദങ്ങൾ മരവിക്കുന്നതിനും കാരണമാകുന്നു. ദി എസ്തറ്റിക് ക്ലിനിക്ക്സിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ-സർജനുമായ ഡോ. റിങ്കി കപൂർ ഡയബറ്റിക് പാദ പ്രശ്‌നങ്ങളെക്കുറിച്ചും പാദങ്ങളെ പരിചരിക്കേണ്ടതെങ്ങനെയെന്നതും സംബന്ധിച്ച് വിശദീകരിക്കുന്നു. പ്രമേഹം പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് നാഡികൾക്ക് ക്ഷതം ഉണ്ടാക്കുന്നു. പാദങ്ങൾ മരവിക്കുന്നതിന് ഇത് കാരണമാകും. ഈ അവസ്ഥയെ ഡയബറ്റിക് ന്യൂറോപ്പതി എന്നാണ് വിളിക്കുന്നത്. ഈ അവസ്ഥയിൽ വേദന മനസ്സിലാക്കാൻ കഴിയാത്തതിനാൽ, ചെറിയ മുറിവ് പോലും വളരെ ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കും.

പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതിയുടെ ഗുരുതരമായ ലക്ഷണങ്ങൾ:

1- പാദങ്ങളിൽ വേദന, നീറ്റൽ, മരവിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

2- രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ മുറിവ് ഉണങ്ങുന്നതിലെ ബുദ്ധിമുട്ടും അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

3- കാലിന്റെ പെരുവിരലിന് താഴെയുള്ള ഭാ​ഗത്തെ ബാധിക്കുന്ന പാദത്തിലെ അൾസർ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. ഇവ വേദന ഇല്ലാത്തതാണെങ്കിൽ പോലും ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

4- പാദങ്ങളുടെ ആകൃതി മാറ്റുന്ന പാദ വൈകല്യങ്ങൾ.

5- ടിഷ്യുവിന്റെ ജീർണതയ്ക്കും മരണത്തിനും കാരണമാകുന്ന ഗംഗ്രീൻ പാദങ്ങൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിലേക്കെത്താം.

6- ചർമ്മത്തിലെ വരൾച്ച, വിള്ളലുകൾ തുടങ്ങിയവ.

7- കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാലിൽ അൾസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ അഞ്ച് പാനീയങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം

പ്രമേഹവുമായി ബന്ധപ്പെട്ട പാദ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം:

1- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കുക. പതിവായി വ്യായാമം ചെയ്യുക.

2- മരുന്നുകൾ പതിവായി കൃത്യസമയത്ത് കഴിക്കുക. പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

3- പാദങ്ങളിൽ ശ്രദ്ധയോടെ സൂക്ഷിക്കുക. മുറിവുകൾ, അൾസർ എന്നിവ ഉണ്ടോയെന്ന് പതിവായി പരിശോധിക്കുക. എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

4- കുളിച്ചതിന് ശേഷം നിങ്ങളുടെ പാദങ്ങൾ ശരിയായി ഉണക്കി, ഏതെങ്കിലും മികച്ച ക്രീം ഉപയോ​ഗിച്ച് മോയ്സ്ചറൈസ് ചെയ്യുക. കാൽവിരലുകൾക്കിടയിൽ ക്രീം പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

5- പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ മാത്രം കഴുകാൻ ശ്രദ്ധിക്കുക.

6- പുകവലി ഉപേക്ഷിക്കുക.

7- കാലുകൾക്ക് പരിക്കോ പൊള്ളലോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുക.

8- പാദത്തിലുണ്ടാകുന്ന കുമിളകൾ സ്വയം പൊട്ടിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത്. ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.

9- നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

10- വൃത്തിയുള്ളതും ഉണങ്ങിയതുമായ സോക്സുകൾ ധരിക്കുക. സോക്സും ഷൂസും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. പാദങ്ങൾ എല്ലായ്‌പ്പോഴും ഈർപ്പം ഇല്ലാത്തതും വരണ്ടതുമായി സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News