Cinnamon water: ദഹനപ്രശ്നങ്ങൾക്ക് പരിഹാരം, പ്രമേഹ സാധ്യത കുറയ്ക്കും; ദിവസവും കറുവപ്പട്ട വെള്ളം കുടിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ

Cinnamon water health benefits: കറുവപ്പട്ട വെള്ളം കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. കറുവപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 03:51 PM IST
  • ഭക്ഷണത്തിന് ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിനെ തടയാൻ സഹായിക്കും
  • ആൻ്റി ഓക്സിഡന്റ്, ആന്റി ബയോട്ടിക് ​ഗുണങ്ങൾ കറുവപ്പട്ടയ്ക്കുണ്ട്
  • ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു
Cinnamon water: ദഹനപ്രശ്നങ്ങൾക്ക് പരിഹാരം, പ്രമേഹ സാധ്യത കുറയ്ക്കും; ദിവസവും കറുവപ്പട്ട വെള്ളം കുടിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ

ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോ​ഗ്യ ​ഗുണങ്ങളും ഈ സു​ഗന്ധവ്യഞ്ജനം നൽകുന്നു. രക്തത്തിലെ ​​ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാനും കറുവപ്പട്ട സഹായിക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും കറുവപ്പട്ട നല്ലതാണ്.

ഭക്ഷണത്തിന് ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിനെ തടയാൻ സഹായിക്കും. ആൻ്റി ഓക്സിഡന്റ്, ആന്റി ബയോട്ടിക് ​ഗുണങ്ങൾ കറുവപ്പട്ടയ്ക്കുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.

ALSO READ: ബദാം കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ കറുവപ്പട്ട മികച്ചതാണ്. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രീ ഡയബറ്റിക് സാധ്യത കുറയ്ക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

കറുവപ്പട്ട വെള്ളം കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. കറുവപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. ഇത് തലച്ചോറിന്റെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് നല്ലതാണ്. പ്രമേഹം, ഹൃദ്രോ​ഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് ഇത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News