Milk and banana: പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആ തെറ്റ് ആവർത്തിക്കരുത്!

Milk and Banana mix: പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഇടവേളയിൽ കഴിക്കുന്നതാണ് നല്ലത്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 10:32 AM IST
  • ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വാഴപ്പഴം.
  • പാൽ കുടിച്ചാൽ ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കും.
  • ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് പാലും വാഴപ്പഴവും കഴിക്കാൻ പറയാറുണ്ട്.
Milk and banana: പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആ തെറ്റ് ആവർത്തിക്കരുത്!

ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വാഴപ്പഴം. നാരുകളാൽ സമ്പന്നമായ വാഴപ്പഴം ഊർജ്ജം മാത്രമല്ല, ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പാൽ കുടിച്ചാൽ ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കും. പാലും വാഴപ്പഴവും ഒരുമിച്ച് കഴിച്ചാൽ ശരീരത്തിന് കൂടുതൽ പോഷണം ലഭിക്കും എന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്.

ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് പാലും വാഴപ്പഴവും കഴിക്കാൻ പറയാറുണ്ട്. പാലും വാഴപ്പഴവും ചേർത്ത് മിൽക്ക് ഷേക്കുകളും മറ്റ് വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. പാലും വാഴപ്പഴവും പോഷകങ്ങളാൽ സമ്പന്നമാണെങ്കിലും ഇവ ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബനാന ഷേക്ക് പരമാവധി ഒഴിവാക്കണമെന്ന് പല ഡോക്ടർമാരും നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ: ചായയ്ക്ക് മുമ്പോ ശേഷമോ ഇവ കഴിക്കരുത്; നല്ല പണി കിട്ടും!

റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-12 തുടങ്ങിയ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പാൽ. 100 ഗ്രാം പാലിൽ ഏകദേശം 42 കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ പാലിൽ വിറ്റാമിൻ സി, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടില്ല. കൂടാതെ കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് പാൽ.

അതേസമയം, വിറ്റാമിൻ ബി-6, മഗ്നീഷ്യം, വിറ്റാമിൻ-സി, ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ബയോട്ടിൻ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പന്നമാണ് വാഴപ്പഴം. 100 ഗ്രാം വാഴപ്പഴത്തിൽ 89 കലോറി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിച്ചാൽ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും നഷ്ടപ്പെട്ട ഊർജം തിരികെ ലഭിക്കുകയും ചെയ്യും. ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ള ഈ പഴം ഒരു നല്ല പ്രീ-വർക്ക്ഔട്ട്, പോസ്റ്റ്-വർക്ക്ഔട്ട് ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു.

പാലിന്റെയും വാഴപ്പഴത്തിന്റെയും സംയോജനമാണ് പലരും അനുയോജ്യമെന്ന് കരുതുന്നത്. കാരണം വാഴപ്പഴത്തിൽ പാലിൽ ഇല്ലാത്ത പോഷകങ്ങളും പാലിൽ വാഴപ്പഴത്തിൽ ഇല്ലാത്ത പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ രണ്ടും ശരീരത്തിൽ ഒരുമിച്ച് എത്തുന്നതിലൂടെ പ്രത്യേകിച്ച് ​ഗുണങ്ങൾ ലഭിക്കില്ല.

ഒരു ഗവേഷണ പ്രകാരം, വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെയും സൈനസിനെയും ബാധിക്കും. ജലദോഷം, ചുമ, മറ്റ് അലർജികൾ തുടങ്ങിയ പ്രശ്നങ്ങൾ സൈനസ് കാരണമാണ് ഉണ്ടാകുന്നത്. പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. രണ്ടും ഒരുമിച്ച് ദീർഘനേരം കഴിക്കുന്നത് ലൂസ് മോഷൻ, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും.

പഴങ്ങളും ദ്രാവകങ്ങളും കലർത്തുന്നത് എല്ലായ്പ്പോഴും ഒഴിവാക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. വാഴപ്പഴവും പാലും ശരീരത്തിലെ മറ്റ് പ്രക്രിയകളെ ബാധിക്കുകയാണ് ചെയ്യുന്നത്. ആയുർവേദ പ്രകാരം വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിന് ഭാരം കൂടുകയും തലച്ചോറ് ദുർബലമാവുകയും ചെയ്യുന്നു. പാലും വാഴപ്പഴവും കഴിക്കേണ്ടി വന്നാൽ അവ വ്യത്യസ്ത സമയങ്ങളിൽ കഴിക്കണം. വ്യായാമത്തിന് മുമ്പും ശേഷവും ലഘുഭക്ഷണത്തിന് പകരം പാൽ കുടിച്ച് 20 മിനിറ്റ് കഴിഞ്ഞ് വാഴപ്പഴം കഴിക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News