Constipation Problem: മലബന്ധം അലട്ടുന്നുണ്ടോ? ഇന്നു മുതൽ ഈ ചായ കുടിച്ചോളൂ, ഫലം ഉറപ്പ്

Fennel Tea For Constipation Problem: മഞ്ഞുകാലത്ത് മാത്രമല്ല വേനൽക്കാലത്തും ചിലർക്ക് മലബന്ധത്തിന്റെ പ്രശ്‌നമുണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഭക്ഷണം കഴിക്കാനും കുടിക്കാനുമൊക്കെ ബുദ്ധിമുട്ടാകാറുണ്ട്. ദിവസവും രാവിലെ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു സൂത്രം അറിയാം..  

Written by - Ajitha Kumari | Last Updated : May 20, 2023, 08:14 PM IST
  • മഞ്ഞുകാലത്ത് മാത്രമല്ല വേനൽക്കാലത്തും ചിലർക്ക് മലബന്ധത്തിന്റെ പ്രശ്‌നമുണ്ടാകാറുണ്ട്
  • ഈ സീസണിൽ ആളുകൾ പലപ്പോഴും പല പ്രശ്നങ്ങൾക്കും ഇരയാകാറുമുണ്ട്
Constipation Problem: മലബന്ധം അലട്ടുന്നുണ്ടോ? ഇന്നു മുതൽ ഈ ചായ കുടിച്ചോളൂ, ഫലം ഉറപ്പ്

Fennel Tea For Constipation Problem: വേനൽക്കാലത്ത് പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ലഭിക്കാറുണ്ട് എന്നാൽ ഇത് പല പ്രശ്നങ്ങളേയും വിളിച്ചു വരുത്താറുമുണ്ട്.  ഈ സീസണിൽ ആളുകൾ പലപ്പോഴും പല പ്രശ്നങ്ങൾക്കും ഇരയാകാറുമുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ പല ശ്രമങ്ങളും നടത്താറുണ്ട്. അതുപോലെ ഈ സീസണിൽ ദഹനപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്ന ചിലരുമുണ്ടാകും. അതിൽ ആദ്യത്തേത് മലബന്ധത്തിന്റെ പ്രശ്നമാണ്. വേനൽക്കാലത്ത് ലഘുഭക്ഷണം, ദ്രാവകങ്ങൾ, തണുത്ത വസ്തുക്കൾ എന്നിവ മാത്രമേ ശരീരത്തിന് അനുയോജ്യമാകൂ. എന്നാൽ വറുത്തതും എരിവുള്ളതുമായ  ഭക്ഷണം കഴിക്കുന്നത് കാരണം, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കും.  ഇതിലൂടെ എന്നും രാവിലെ ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിയും വരും.  മലബന്ധം ഒരു ഗുരുതരമായ പ്രശ്നമാണ്, ഇതുമൂലം ഒരു വ്യക്തിക്ക് പൈൽസിന്റെ പ്രശ്നവും ഉണ്ടായേക്കാം.

Also Read: Weight Loss Drinks: വയറ് കുറയ്ക്കാനായി ദിവസവും രാവിലെ ഈ 4 പാനീയങ്ങൾ ശീലമാക്കൂ!

മലബന്ധം ഇത്തരമൊരു പ്രശ്നമാണ് ഇത് ആമാശയത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാറുണ്ട്. അതുകൊണ്ടാണ് നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെങ്കിൽ, എത്രയും വേഗം ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. പലതവണ മരുന്ന് കഴിച്ചിട്ടും നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ല എങ്കിൽ . ചില വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്നും മുക്തി നേടാം.  അതിലൊന്നാണ് പെരുംജീരകം.  മലബന്ധം അകറ്റാൻ വളരെ ഫലപ്രദമായ ഒന്നാണ് പെരുംജീരക ചായ. പെരുംജീരകം ദഹനത്തിന് വളരെ ഗുണകരമാണ്. മലബന്ധം മുതലായ ദഹനപ്രശ്നങ്ങളാൽ പലപ്പോഴും ബുദ്ധിമുട്ടുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടെങ്കിൽ ദിവസവും പെരുംജീരകം ചായ കുടിക്കുന്നത് നല്ലതായിരിക്കും. ഇത് ശീലിക്കുന്നതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ഗുണഫലങ്ങൾ നിങ്ങളിൽ കണ്ടുതുടങ്ങും. അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം...

Also Read: Shash Mahapurush Yoga: ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

പെരുംജീരകം ചായ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്:

100 മില്ലി വെള്ളം, 2 ടീസ്പൂൺ പെരുംജീരകം (പൊടിച്ചത്), ഒരു നുള്ള് പഞ്ചസാര, ഒരു ഏലക്ക, കുറച്ച് പുതിനയില

ഉണ്ടാക്കേണ്ട വിധം:

പെരുംജീരക ചായ ഉണ്ടാക്കാൻ ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് പെരുംജീരകം, പഞ്ചസാര, ഏലക്കാ എന്നിവ  ചേർക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്യുക, ഈ വെള്ളം ഒരു മിനിറ്റ് മൂടി വയ്ക്കുക. വയറിന് ഗുണകരമായ പെരുംജീരകം ചായ തയ്യാറായിട്ടുണ്ട്. ഇത് അരിച്ചെടുത്ത് പുതിനയില കൂടി ചേർത്ത് ഇളം ചൂടോടെ കുടിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News