Cancer: ക്യാൻസർ ബാധിച്ചുള്ള മരണം ഒഴിവാക്കണോ? ഈ രണ്ട് കാര്യങ്ങൾ ആവശ്യമാണ്!

Cancer symptoms: പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ക്യാൻസർ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 11:04 AM IST
  • കൊഴുപ്പ്, പഞ്ചസാര, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
  • മദ്യം, പുകവലി, പുകയില ഉപയോഗം എന്നിവ ഒഴിവാക്കുക.
  • കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
Cancer: ക്യാൻസർ ബാധിച്ചുള്ള മരണം ഒഴിവാക്കണോ? ഈ രണ്ട് കാര്യങ്ങൾ ആവശ്യമാണ്!

ആ​ഗോള തലത്തിൽ ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഇന്ത്യയിലും ഈ സാഹചര്യത്തെ ആശങ്കയോടെയാണ് ആരോ​ഗ്യവിദ​ഗ്ധർ നോക്കിക്കാണുന്നത്. പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ക്യാൻസർ ചികിത്സ എളുപ്പമാകും. ഈ സ്റ്റേജിൽ അതിജീവനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടാം ഘട്ടത്തിൽ ചികിത്സ ബുദ്ധിമുട്ടാകുമ്പോൾ മൂന്നും നാലും ഘട്ടങ്ങളിലെത്തിയാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ക്യാൻസർ ബാധിച്ചുള്ള മരണം ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്. ഒന്ന്, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. രണ്ട്, ശരീരത്തിലെ അസന്തുലാതാവസ്ഥ അവ​ഗണിക്കാതിരിക്കുക. ക്യാൻസർ ഭേദമാക്കുന്നതിനായി ഇന്ന് നിരവധി ചികിത്സകളുണ്ട്. ക്യാൻസറിന്റെ ഘട്ടത്തെയും രോ​ഗിയുടെ ആരോ​ഗ്യത്തെയും പ്രായത്തെയുമെല്ലാം അടിസ്ഥാനമാക്കിയാണ് ഇത് തിരഞ്ഞെടുക്കുന്നത്. രോഗിയുടെ പ്രായം 75 - 80 വയസാണെങ്കിൽ കീമോതെറാപ്പിയുടെയും റേഡിയേഷൻ തെറാപ്പിയുടെയും പാർശ്വഫലങ്ങൾ കണക്കിലെടുക്കും. അപ്പോൾ ടാർഗെറ്റ് തെറാപ്പി, ഇമ്മ്യൂൺ തെറാപ്പി എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കാണ് ഡോക്ടർമാ‍ർ മുൻ​ഗണന നൽകുക. 

ALSO READ: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

യുഎസ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, സ്റ്റേജ് 1 ക്യാൻസർ ഭേദമാകാനുള്ള സാധ്യത 95 ശതമാനമാണ്. അതേസമയം, സ്റ്റേജ് 4 ഭേദമാകാനുള്ള സാധ്യത 5 ശതമാനത്തിൽ താഴെയാണ്. ഇന്ത്യയിൽ 70-80% കാൻസർ കേസുകളും മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിലാണ് എന്നതാണ് ആശങ്കയാകുന്നത്.  
 
മറ്റ് രോ​ഗങ്ങളെ പോലെ തന്നെ ക്യാൻസറിനും ചില പൊതുവായ ലക്ഷണങ്ങളുണ്ട്. അതിനാൽ സ്വയം ഒരു നിഗമനത്തിലും എത്തരുത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുഴകൾ, രക്തസ്രാവം, ചുമയും തൊണ്ടവേദനയും, മലവിസർജ്ജന ശീലങ്ങളിലെ മാറ്റം, മൂത്രനാളിയിലെ പ്രശ്നങ്ങൾ, വേദന, ഭാരം കുറയൽ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള പനി, നിരന്തരമായ ക്ഷീണം, ചർമ്മത്തിലെ മാറ്റങ്ങൾ, ശ്വാസതടസ്സം എന്നിവ ക്യാൻസറിന്റെ ചില ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുകയും കാലക്രമേണ വഷളാവുകയും ചെയ്താൽ അത് അവഗണിക്കരുത്. 

പോഷകാഹാരം, നല്ല ജീവിതശൈലി, നിയന്ത്രിത ഭാരം എന്നിവ ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് കാൻസർ പ്രതിരോധ ഗവേഷണങ്ങൾ പറയുന്നു. 

- കൊഴുപ്പ്, പഞ്ചസാര, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
- കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.
- മദ്യം, പുകവലി, പുകയില ഉപയോഗം എന്നിവ ഒഴിവാക്കുക.
- സമ്മർദ്ദം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുക.
- കുടുംബത്തിലെ ആർക്കെങ്കിലും കാൻസർ ഉണ്ടെങ്കിൽ, പതിവായി പരിശോധന നടത്തുക.

(പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രതിവിധി സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ധ ഡോക്ടറെ സമീപിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News