Dragon Fruit : അറിയാമോ നമ്മുടെ ഡ്രാഗണ്‍ ഫ്രൂട്ട് ഒരു നിസ്സാരക്കാരനല്ല; ആരോഗ്യ ഗുണങ്ങളേറെ

ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശം ലഭിക്കാനും, രക്തയോട്ടം കൂട്ടാനും ഒക്കെ ഡ്രാഗൺ ഫ്രൂട്ട് നമ്മെ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 09:13 AM IST
  • ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശം ലഭിക്കാനും, രക്തയോട്ടം കൂട്ടാനും ഒക്കെ ഡ്രാഗൺ ഫ്രൂട്ട് നമ്മെ സഹായിക്കും.
  • ഇത് നമ്മുടെ ഹൃദയാരോഗ്യത്തെയും സംരക്ഷിക്കും.
  • ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
  • വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്, ഇത് മികച്ച ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു.
Dragon Fruit : അറിയാമോ നമ്മുടെ ഡ്രാഗണ്‍ ഫ്രൂട്ട് ഒരു നിസ്സാരക്കാരനല്ല;  ആരോഗ്യ ഗുണങ്ങളേറെ

കേരളത്തിൽ പഴങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് എത്തിയിട്ട് വളരെ കുറച്ച് കാലമേ ആയുള്ളൂ. ഡ്രാഗണ്‍ ഫ്രൂട്ടിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശം ലഭിക്കാനും, രക്തയോട്ടം കൂട്ടാനും ഒക്കെ ഡ്രാഗൺ ഫ്രൂട്ട് നമ്മെ സഹായിക്കും. മാത്രമല്ല ഇത് നമ്മുടെ ഹൃദയാരോഗ്യത്തെയും സംരക്ഷിക്കും.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പോഷകമൂല്യം

150 ഗ്രാം മുതല്‍ 600 ഗ്രാം വരെ തൂക്കം വരും ഡ്രാഗണ്‍ ഫ്രൂട്ടിന്. പഴത്തിന്റെ 60% ഭക്ഷ്യയോഗ്യമാണ്, കൂടാതെ ധാരാളം പോഷകഗുണങ്ങളുമുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടെയുള്ള ഫൈബര്‍, ആന്റിഓക്‌സിഡന്റ് എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൂടുതലാണ്. 100 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് നിങ്ങള്‍ക്ക് കലോറി - 60, പ്രോട്ടീന്‍ - 2.0 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്‌സ് - 9.0 ഗ്രാം, കൊഴുപ്പ് - 2.0 ഗ്രാം, നാരുകള്‍ - 1.5 ഗ്രാം എന്നിവ ലഭിക്കും

ALSO READ: Hair Care Remedis: തേങ്ങാപ്പാലിനുളളിലെ ഹെയർ-കെയർ രഹസ്യങ്ങൾ

ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

1) ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

 ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്. ഇത് നിങ്ങള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങളെ വയര്‍ നിറഞ്ഞതാക്കി നിലനിര്‍ത്തുകയും കൂടുതല്‍ നേരം വിശപ്പ് രഹിതമാക്കി നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.

2) ഗര്‍ഭകാലത്ത് വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ വിളര്‍ച്ച വരാനുള്ള സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ കുറവ് മൂലമാണ് ഇത്. ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍, ഗര്‍ഭകാലത്ത് വിളര്‍ച്ചയ്ക്കുള്ള ഒരു ബദല്‍ ചികിത്സാ മാര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ്. എന്നിരുന്നാലും, ഇതു പരീക്ഷിക്കുന്നതിനു മുന്നോടിയായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

3) വേദന സംഹാരി

സന്ധിവാതം പോലുള്ള അവസ്ഥകളാല്‍ വിട്ടുമാറാത്ത വേദന അനുഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. സന്ധികളിലെയും പേശികളിലെയും കടുത്ത വേദനയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഫലപ്രദമാണ്.

4) ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

നിങ്ങളുടെ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാത്ത അത്ഭുതങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെയ്യും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും നേര്‍ത്ത വരയും ചുളിവുകളും കുറയ്ക്കാനും പ്രായത്തിന്റെ പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും.

5) രക്തത്തിലെ പ്രമേഹം കുറയ്ക്കും 

ടൈപ്പ് 2 പ്രമേഹമുള്ളവരുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്താവുന്നതാണ്. കാരണം ഇത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ, ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും വിശപ്പ് രഹിതമായി നില്‍ക്കാല്‍ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: World Sickle Cell Day : എന്താണ് അരിവാൾ രോഗം , ലക്ഷണങ്ങൾ എന്തൊക്കെ ? അറിയേണ്ടതെല്ലാം

6) കാന്‍സര്‍ പ്രതിരോധം

വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്, ഇത് മികച്ച ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധ ശേഷി കാന്‍സറിനെ തടയാന്‍ സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, സ്തനാര്‍ബുദ ചികിത്സയിലും പ്രതിരോധത്തിലും ഡ്രാഗണ്‍ ഫ്രൂട്ട് സത്ത് പങ്ക് വഹിച്ചേക്കാമെന്നാണ്.

7) ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഡ്രാഗണ്‍ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പഴത്തിന്റെ വിത്തുകള്‍ ശരീരത്തിന് ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ നല്‍കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ധമനികളെ വൃത്തിയായി സൂക്ഷിക്കാനും രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുകയും ചെയ്യുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News