അമ്മയാകാൻ ഏറ്റവും നല്ല പ്രായമേതാണെന്ന് എല്ലാവർക്കും ഉള്ള സംശയമാണ് . പ്രായം കൂടുന്തേറും ഗർഭധാരണശേഷിയെക്കുറിച്ചുള്ള ആശങ്കകളും വർധിക്കും .
ജീവശാസ്ത്രപരമായി നോക്കുമ്പോൾ കൗമാരപ്രായമാണ് ഗർഭധാരണത്തിന് ഏറ്റവും പറ്റിയ സമയം. എന്നാൽ സാമൂഹിക, ആരോഗ്യാവസ്ഥകൾ പരിഗണിക്കുമ്പോൾ ഗർഭിണിയാകാൻ അനുയോജ്യമായ പ്രായമല്ല . പ്രായം കൂടുന്നത് പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ് .
പ്രായം കൂടുന്തോറും അണ്ഡത്തിന്റെ
കുറയും . അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ ഉള്ള ഗുണനിലവാരം 35 അല്ലെങ്കിൽ 40വയസിൽ പ്രതീക്ഷിക്കാനാവില്ല . ബീജത്തിന്റെ എണ്ണത്തിലും ഇത് ബാധകമാണെങ്കിലും പുരുഷന്മാരിൽ 40കളുടെ മധ്യത്തിലോ 50കളിലോ മാത്രമാണ് ഗുണനിലവാരം കുറഞ്ഞതായി കാണപ്പെടാറുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു .
35 കഴിഞ്ഞവർ ഗർഭിണിയായാൽ?
35 ന് ശേഷം ഗർഭം ധരിക്കുന്നതിനെ പൊതുവിൽ വിശേഷിപ്പിക്കുന്നത് വയോധിക ഗർഭധാരണം (geriatric pregnancy) എന്നാണ്. പ്രായം കൂടുന്നതനുസരിച്ച് ഗർഭധാരണവും പ്രസവവുമെല്ലാം ബുദ്ധിമുട്ടേറിയതാകും . ചിലർക്ക് ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ പ്രയാസമായിരിക്കും . മറ്റു ചിലരിൽ ഗർഭം അലസിപ്പോകാനും സാധ്യത നിലനിൽക്കും .
കുഞ്ഞിനറെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് പ്രോട്ടീൻ ആണ് . ഗർഭിണിയുടെ ശരീരഭാരമനുസരിച്ച് എത്ര പ്രോട്ടീൻ ആവശ്യമുണ്ടെന്ന് കണ്ടെത്തുക . പാൽ,
പാലുത്പന്നങ്ങൾ, മുട്ട , കടൽ വിഭവങ്ങൾ, കോഴിയിറച്ചി, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ പ്രോട്ടീൻ നേടാൻ സഹായിക്കും . അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാമ് കുഞ്ഞിന്റെ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കുന്നത് . കാൽസ്യം ശരീരത്തിലെത്തേണ്ടത് അമ്മയുടേയും എല്ലുകൾക്കും ആരോഗ്യത്തിനും ആവശ്യമാണ് . ദിവസം 200 മില്ലിഗ്രാം കാൽസ്യം ഗർഭകാലത്ത് കഴിക്കണം .
കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ, പാൽ, മുള്ള് കഴിക്കാൻ കഴിയുന്ന മീനുകൾ, ബദാം, ഇലക്കറികൾ, ഓറഞ്ച്, ബ്രെഡ് എന്നിവയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട് . ഗർഭാവസ്ഥയിൽ അമ്മയുടെ പോഷകത്തിന് ആവശ്യമായത് കാൽസയത്തിലൂടെ ധാരാളമായി ലഭിക്കും . വൈറ്റമിൻ ി അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നതും കാൽഡസ്യം നേടാൻ സഹായിക്കും .
Read also: Health Tips: നഖത്തിൽ ഇങ്ങനെയൊരു വരയുണ്ടോ? അസുഖങ്ങളുണ്ട്, ശ്രദ്ധിക്കണം
പ്രശ്നങ്ങളെ അറിയാം
പ്രസവം ബുദ്ധിമുട്ടേറിയതാകും, ഗർഭകാല പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം, ഗർഭം അലസൽ തുടങ്ങിയ പ്രശ്നങ്ങളാണ് താമസിച്ചുള്ള ഗർഭധാരണത്തിൽ സ്ത്രീകൾ നേരിടുക . കുട്ടികളിലാണെങ്കിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു
ഗർഭിണിയാകാൻ ഏറ്റവും പ്രധാനം ആരോഗ്യം തന്നെയാണ് . ആരോഗ്യകരമായ ജീവിതരീത തുടരുകയാണെങ്കിൽ മുപ്പതുകളുടെ അവസാനവും നാൽപ്പതുകളിലുമൊക്കെ ഗർഭം ധരിക്കുന്നത് പ്രശ്നമാകില്ല .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA