Stress And Anxiety: സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ

Mental Health And Diet: ഉത്കണ്ഠയും വിഷാദവും ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ചില ഭക്ഷണങ്ങൾ ഉത്കണ്ഠയെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കും, മറ്റുള്ളവ ഉത്കണ്ഠയും സമ്മർദ്ദവുമുള്ള മാനസികാവസ്ഥ കൂടുതൽ വഷളാക്കും.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 11:06 AM IST
  • ചില ഭക്ഷണങ്ങൾ ഉത്കണ്ഠയെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കും
  • മറ്റുള്ളവ ഉത്കണ്ഠയും സമ്മർദ്ദവുമുള്ള മാനസികാവസ്ഥ കൂടുതൽ വഷളാക്കും
  • നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഉത്കണ്ഠയും സമ്മർദ്ദവും കൂട്ടുന്നതിനും കുറയ്ക്കുന്നതിനും കാരണമാകും
Stress And Anxiety: സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ

നിങ്ങൾക്ക് പരിഭ്രാന്തി, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടുന്നുണ്ടോ? സമ്മർദ്ദം കുറയ്ക്കാൻ മരുന്നുകൾ ഉൾപ്പെടെയുള്ള വിവിധ രീതികൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ? ചിലപ്പോൾ, മരുന്നുകൾ കഴിച്ചിട്ടും ഈ അവസ്ഥയ്ക്ക് വ്യത്യാസം ഉണ്ടാകുന്നില്ലേ? ചിലപ്പോൾ ഭക്ഷണശീലങ്ങളാകാം ഇതിന് കാരണം. ഉത്കണ്ഠയും വിഷാദവും ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.

ചില ഭക്ഷണങ്ങൾ ഉത്കണ്ഠയെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കും, മറ്റുള്ളവ ഉത്കണ്ഠയും സമ്മർദ്ദവുമുള്ള മാനസികാവസ്ഥ കൂടുതൽ വഷളാക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഉത്കണ്ഠയും സമ്മർദ്ദവും കൂട്ടുന്നതിനും കുറയ്ക്കുന്നതിനും കാരണമാകും. 

ALSO READ: Overweight: 2035 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് റിപ്പോർട്ട്

ചില ഭക്ഷണങ്ങൾ നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിച്ചേക്കാം, അതുവഴി നിങ്ങളുടെ സമ്മർദ്ദം വർധിക്കാം. സമ്മർദത്തിനും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര വിശദീകരിക്കുന്നു. ശരീരത്തിലെത്തുന്ന ചില ഭക്ഷണങ്ങൾ സമ്മർദ്ദത്തിന് കാരണമാകുമെന്ന് ലോവ്‌നീത് ബത്ര പറയുന്നു.

സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

പഞ്ചസാരയുടെ അമിതമായ ഉപയോ​ഗം ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. കേക്കുകൾ, പേസ്ട്രികൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ പെട്ടെന്ന് വർധിപ്പിക്കുന്നു. ഇതിന് ശേഷം രക്തത്തിലെ പഞ്ചസാര വേ​ഗത്തിൽ കുറയുന്നു. രക്തത്തിലെ പഞ്ചസാര കുറയുമ്പോൾ, നിങ്ങളുടെ മാനസികാവസ്ഥയും ഉത്കണ്ഠയും വർധിക്കും.

കൃത്രിമ മധുരം ചേർത്ത മധുരപലഹാരങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ വീക്കവും സമ്മർദ്ദവും വർദ്ധിപ്പിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷ്യവസ്തുക്കൾ അമിതമായി കഴിക്കുന്നത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, അധിക ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം എന്നിവയിലേക്ക് നയിച്ചേക്കാം.

അമിതമായ കഫീൻ ഉപയോ​ഗം ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുന്നതിലൂടെ നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികൾക്ക് പ്രശ്‌നമുണ്ടാക്കും. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാൽ, കഫീൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിപ്പിക്കും, ഇത് ആത്യന്തികമായി ഉത്കണ്ഠയും സമ്മർദ്ദവും വർധിപ്പിക്കും.

ALSO READ: Heart Attack: സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ വീക്കം വർധിപ്പിക്കുകയും ശരീരത്തിലേക്ക് ആവശ്യത്തിലധികം പഞ്ചസാര നൽകുകയും ചെയ്യുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മോശം മാനസികാവസ്ഥയിലേക്ക് നയിക്കും.

വറുത്ത ഭക്ഷണത്തിൽ ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ‌ശരീരത്തിലെ വീക്കത്തിനുള്ള ഒരു പ്രധാന കാരണം ട്രാൻസ് ഫാറ്റ് ആണ്. ശരീരം വീക്കം എന്ന അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുടെ സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അവസ്ഥയും വളരെ മോശമാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News