Weight Loss Tips: വ്യായാമം വേണ്ട, രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി വെണ്ണ പോലെ ഉരുകും...!!

നിങ്ങൾക്കറിയുമോ, ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദ്ധ്വാനം കൂടാതെ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 02:20 PM IST
  • നിങ്ങൾക്കറിയുമോ, ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദ്ധ്വാനം കൂടാതെ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
Weight Loss Tips: വ്യായാമം വേണ്ട, രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി വെണ്ണ പോലെ ഉരുകും...!!

Weight Loss Tips: പൊണ്ണത്തടി ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. തടി കുറയ്ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ഒട്ടു മിക്കവരും. എന്നാൽ,  കഠിന ശ്രമങ്ങൾക്ക് ശേഷവും മിക്കവർക്കും അവർ ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല.    

ഇന്നത്തെ കാലത്ത് രണ്ടിൽ ഒരു വ്യക്തി പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്,  ഇന്ന് കാണുന്ന മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും മൂലം ആളുകൾ പൊണ്ണത്തടിയുടെ ഇരകളാകുന്നു എന്ന് സാരം.   

Also Read:  Wheat Grass: കൊളസ്ട്രോൾ പോലും ബൈ പറയും, വീറ്റ് ഗ്രാസിനുണ്ട് അതിശയകരമായ ഗുണങ്ങള്‍  

മിക്കവരും തടി  കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നവരാണ്. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്ന ഫലം മിക്കപ്പോഴും ലഭിക്കാറില്ല. അതായത്, മിക്കവരും വ്യായാമത്തിനൊപ്പം ചെയ്യുന്ന ചെറിയ പിഴവുകൾ ആണ്  പരാജയത്തിലേക്ക് നയിക്കുന്നത്.  എന്നാൽ, നിങ്ങൾക്കറിയുമോ, ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദ്ധ്വാനം കൂടാതെ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. 

Also Read:  Breakfast Diet: പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

ഇവിടെ നിങ്ങൾക്ക് പൊണ്ണത്തടി  കുറയ്ക്കാനുള്ള ചില കുറിക്കു വഴികൾ നൽകുകയാണ്. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ  നിങ്ങൾ പോലും അറിയാതെ നിങ്ങൾ "സ്ലിം" ആയി മാറും...!!  

നിങ്ങൾക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ചെയ്യാനുണ്ട്,  അതെ, രാത്രി ഉറങ്ങുന്നതിനുമുമ്പ്, നിങ്ങൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ, രാത്രിയിൽ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കയാണ് എന്ന് നോക്കാം....

1 . 7 മണിക്ക് ശേഷം അത്താഴം കഴിക്കരുത് 
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നാമതായി ചെയ്യേണ്ട കാര്യം, രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കരുത് എന്നതാണ്. കാരണം, രാത്രി അത്താഴത്തിനും ഉറക്കത്തിനുമിടയിൽ കുറഞ്ഞത് 2 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ഭക്ഷണം ശരിയായി ദഹിക്കാതെ ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ, ഈ കാര്യം ഇന്നുതന്നെ ശീലിക്കുക. 

2 . ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. 
അത്താഴം എപ്പോഴും ലൈറ്റ് ആയിരിക്കണം. ഒപ്പം  ആരോഗ്യകരവുമായിരിക്കണം.  അതിനാൽ, നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, അത്താഴത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ  ഉൾപ്പെടുത്തുക. അതിനായി സാലഡ്, സൂപ്പ്, പയർ, റൊട്ടി  എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം, ഇത് പെട്ടെന്ന് നിങ്ങളുടെ വയർ നിറയ്ക്കാൻ സഹായിയ്ക്കും.  ഒപ്പം , അമിതമായി ഭക്ഷണം കഴിയ്ക്കുന്നത് തടയുകയും ചെയ്യും.  

3 . ചൂടുവെള്ളം കുടിക്കുക
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്താഴത്തിന് ശേഷം ഗ്രീൻ ടീയോ ചൂടുവെള്ളമോ കുടിക്കുക. ഇത് ചെയ്യുന്നതിലൂടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കും. ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും  സഹായിക്കുന്നു. അതിനാൽ കൂടുതൽ പ്രാധാന്യം ഗ്രീൻ ടീയ്ക്ക് നൽകാം.

4 . നല്ല ഉറക്കം അത്യാവശ്യം  
നമ്മുടെ ഉറക്കവും അമിതവണ്ണവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ എല്ലാ രാത്രിയും കുറഞ്ഞത് 7  - 8  മണിക്കൂർ  നന്നായി ഉറങ്ങണം. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ സ്വാധീനിക്കുന്നു. അതുമൂലം ശരീരഭാരം വര്‍ദ്ധിക്കില്ല. 

5. മഞ്ഞൾപ്പാൽ കുടിക്കുക
ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾപ്പാൽ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന തെർമോജനിക് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് കാരണം.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അ ടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

Trending News