നാം കഴിക്കുന്ന ഭക്ഷണവും ആയുസും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ സംഗതി സത്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആയുസ് കുറയ്ക്കും. ആയുസ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഉടൻ നിർത്തേണ്ടതാണ്. അത്തരത്തിൽ നിങ്ങളുടെ ആയുസ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആയുസ് നമ്മുടെ കൈയ്യിൽ അല്ലെന്ന് പറയാറുണ്ടെങ്കിലും ഒരു പരിധി വരെ നമ്മൾ തന്നെയാണ് നമ്മൾ എത്ര കാലം ജീവിച്ചിരിക്കണം എന്ന് തീരുമാനിക്കുന്നത് എന്ന് തന്നെ പറയാം. ജീവിതശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും ആയുസ് വർദ്ധിപ്പിക്കാം. നല്ല ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ഇനി ആയുസ് കുറയ്ക്കുന്ന ചില അപകടകരമായ ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ALSO READ: നിപ വൈറസിന് എങ്ങനെയാണ് ആ പേര് ലഭിച്ചത്? മാരകമായ വൈറസും ഒരു ചെറിയ ഗ്രാമവും തമ്മിലുള്ള ബന്ധം
'മിഷിഗൺ യൂണിവേഴ്‌സിറ്റി'യിലെ വിദഗ്ധർ 6 തരം ഭക്ഷ്യവസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു. 'നേച്ചർ ഫുഡ് ജേർണലി'ലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് കൂടുതൽ പ്രായം തോന്നിക്കുമെന്നും ചില ഭക്ഷണങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് പ്രായം കുറവ് തോന്നിക്കുമെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. സംസ്കരിച്ച മാംസം കഴിച്ചാൽ ആയുസ് 26 മിനിറ്റ് വരെ കുറയുമെന്ന് പഠനം പറയുന്നു. മിഷിഗൺ സർവകലാശാലയിലെ വിദഗ്ധർ പിസ്സയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. പിസ്സ കഴിക്കുന്നത് 7.8 മിനിറ്റും ശീതളപാനീയങ്ങൾ കുടിച്ചാൽ 12.4 മിനിറ്റും ചീസ് ബർഗറുകൾ കഴിച്ചാൽ 8.8 മിനിറ്റും ആയുസ് കുറയുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.
ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ആയുർദൈർഘ്യം വർദ്ധിക്കുമെന്ന് ഗവേഷണ ഗ്രൂപ്പിലെ അംഗമായ പ്രൊഫസർ ഒലിവർ ജോലിയറ്റ് പറഞ്ഞു. 'ഗവേഷണ ഫലങ്ങൾ ആളുകളെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആളുകൾ അവരുടെ ഭക്ഷണ ശീലങ്ങൾ ആദ്യം മാറ്റണം. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. ഉദാഹരണത്തിന്, ഒരു പീനട്ട് ബട്ടറും ജാം സാൻഡ്‌വിച്ചും കഴിക്കുന്നത് ആയുസ് 33.1 മിനിറ്റ് വർദ്ധിപ്പിക്കും. ഗ്രിൽ ചെയ്ത സാൽമൺ കഴിക്കുന്നത് ആയുസ് 13.5 മിനിറ്റ് വർദ്ധിപ്പിക്കും. തക്കാളി കഴിക്കുന്നത് 3.8 മിനിറ്റും അവോക്കാഡോ കഴിക്കുന്നത് ആയുസ് 1.5 മിനിറ്റും വർദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...