ഇന്ന് ഭൂരിഭാഗം ആളുകളും. പ്രത്യേകിച്ച് യുവാക്കൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് നരച്ച മുടി. മുടി നരക്കുന്നതിന് പുറമെ പലർക്കും വലിയ തോതിൽ മുടി കൊഴിച്ചിലും അനുഭവപ്പെടാറുണ്ട്. നരച്ച മുടി കറുപ്പിക്കാൻ സ്വാഭാവികമായി കെമിക്കൽസ് അടങ്ങിയ ഹെയർ ഡൈകളെയാണ് വലിയ വിഭാഗം ആളുകളും ആശ്രയിക്കുന്നത്.
ഹെയർ ഡൈകളും ഹെയർ മാസ്കുകളുമെല്ലാം കുറച്ച് നാളുകൾ മാത്രമാണ് മുടി കറുപ്പിക്കുന്നത്. ഇതിന് ശേഷം വീണ്ടും വെളുത്ത മുടി മറ നീക്കി പുറത്തുവരാൻ തുടങ്ങും. അതിനാൽ ഹെയർ ഡൈകൾ എത്ര തവണ ഉപയോഗിച്ചാലും ശാശ്വതമായ പരിഹാരം ഉണ്ടാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ നരച്ച മുടി ശാശ്വതമായി കറുപ്പിക്കാൻ ആയുർവേദ വിദഗ്ധർ നിർദ്ദേശിക്കുന്ന ചില നുറുങ്ങുകൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും.
ALSO READ: ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ഭക്ഷണത്തിലെ മാറ്റങ്ങളും ആധുനിക ജീവിതശൈലിയും കാരണമാണ് പലരിലും വെളുത്ത മുടി പ്രത്യക്ഷപ്പെടുന്നത്. ഇതിനായി ഒരു രൂപ പോലും ചിലവാക്കാതെ നിങ്ങൾക്ക് വീട്ടുവൈദ്യത്തിലൂടെ മുടി കറുപ്പിക്കാൻ കഴിയും. നരച്ച മുടി കറുപ്പിക്കാൻ ഔഷധഗുണങ്ങൾ ഏറെയുള്ള കറിവേപ്പില ഉപയോഗിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കറിവേപ്പില കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതം മുടിയിൽ പുരട്ടുന്നത് നല്ല ഫലം നൽകുമെന്നും
നര മാറുന്നതിന് പുറമെ മുടികൊഴിച്ചിലും കുറയുമെന്ന് വിദഗ്ധർ പറയുന്നു.
താരൻ മൂലം മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഈ കറിവേപ്പില പ്രതിവിധി സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെളുത്ത മുടിയുള്ളവർ കറിവേപ്പില കൊണ്ട് ഉണ്ടാക്കിയ ഹെയർ മാസ്ക് ഉപയോഗിച്ചാൽ ദിവസങ്ങൾക്കുള്ളിൽ നല്ല ഫലം ലഭിക്കും. ഈ ഹെയർ മാസ്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ ഒരു കപ്പ് കറിവേപ്പില, ഒരു ചെറിയ കപ്പ് തൈര്, നാല് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായുള്ളത്. മിക്സിയിൽ കറിവേപ്പില ചേർത്തുള്ള മിശ്രിതം ഉണ്ടാക്കാം. ആദ്യം കറിവേപ്പില മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന തൈര് ചേർത്ത് നന്നായി ഇളക്കുക. ഇതിന് ശേഷം എണ്ണയൊഴിച്ച് ഒരിക്കൽ കൂടി മിക്സിയിൽ അടിച്ചെടുക്കുക. ഈ ഹെയർ മാസ്ക് പതിവായി ഉപയോഗിക്കുന്നത് നല്ല ഫലം നൽകും. കൂടാതെ മുടി മിന്നി തിളങ്ങുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...