റൊണാൾഡീഞ്ഞോക്കിങ്ങ് കേരളത്തിലുമുണ്ട് പിടി.. താരം ഫോളോ ചെയ്യുന്നവരില്‍ മലയാളിയും!!

റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായ വിവേക് താരത്തിന്റെ രണ്ടു ചിത്രങ്ങള്‍ വരയ്ക്കുകയും അത് കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

Last Updated : Jul 30, 2020, 07:53 PM IST
  • കുട്ടിക്കാലത്തെ റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ഇപ്പോഴുള്ള ഒരു ചിത്രവുമാണ് വിവേക് വരച്ചത്.
റൊണാൾഡീഞ്ഞോക്കിങ്ങ് കേരളത്തിലുമുണ്ട് പിടി.. താരം ഫോളോ ചെയ്യുന്നവരില്‍ മലയാളിയും!!

മലപ്പുറം: ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനാണ് ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ. 

മൈതാനത്തില്‍ കാല്‍പന്ത് കൊണ്ട് വിസ്മയം തീര്‍ക്കുന്ന റൊണാള്‍ഡീഞ്ഞോ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഏകദേശം 51 മില്ല്യനിലധികമാണ് ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ റൊണാള്‍ഡീഞ്ഞോ(Ronaldinho)യുടെ ഫോളോവേഴ്സിന്‍റെ എണ്ണം. എന്നാലിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് റൊണാള്‍ഡീഞ്ഞോ തിരിച്ചു ഫോളോ ചെയ്യുന്ന ഒരു മലയാളിയുടെ വാര്‍ത്തയാണ്.

സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി

വേങ്ങര ചെങ്ങാനി സ്വദേശി പിടി വിവേകിനെയാണ് റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചു ഫോളോ ചെയ്യുന്നത്. ഫുട്ബോള്‍ (Football) കളിക്കുന്നത് കണ്ടിട്ടല്ല താര൦ വിവേകിനെ ഫോളോ ചെയ്യാന്‍ ആരംഭിച്ചത്. പിന്നെ എന്താണെന്നാണോ? റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായ വിവേക് താരത്തിന്റെ രണ്ടു ചിത്രങ്ങള്‍ വരയ്ക്കുകയും അത് കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

 
 
 
 

 
 
 
 
 
 
 
 
 

~THE MAN WHO MADE US ALL BELIEVE IN MAGIC THE MAESTRO OF SKILLS.... RONALDINHO @ronaldinhoart #ronaldinhogaucho @ronaldinho @ronaldinhoart #vptart #ronaldinhoart #ronaldinhoart #ronaldinho #football #magician #brazil #barcalona #kerala #art #artistsoninstagram #likelike #likeforlikes #likeforfollow@ronaldinhoallgoals

A post shared by 〰️VPT〰️ (@__v__p__t__) on

കുട്ടിക്കാലത്തെ റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ഇപ്പോഴുള്ള ഒരു ചിത്രവുമാണ് വിവേക് വരച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട റൊണാള്‍ഡീഞ്ഞോ കമന്‍റ് ബോക്സില്‍ നന്ദിയറിയിക്കുകയും പിന്നാലെ വിവേകിനെ ഫോളോ ചെയ്യുകയുമായിരുന്നു. മഞ്ചേരി EKC എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് വിവേക്. ചെങ്ങാനി നിര്‍മ്മാല്യം വീട്ടിലെ വേണുഗോപാലന്‍റെയും രഞ്ജിനിയുടെയും മകനാണ് വിവേക്. 

Trending News