മുന്തിരിയാണോ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

കുതിർത്ത ഉണക്കമുന്തിരി വളരെ നല്ലതാണെന്നും മുന്തിരിയേക്കാൾ പോഷകമൂല്യമുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഇതിനെപ്പറ്റി ന്യൂട്രീഷ്യനിസ്റ്റ് ഭുവൻ റസ്തോഗി വിശദീകരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 05:11 PM IST
  • ഉണക്കമുന്തിരി ആരോഗ്യകരവും ആപ്രിക്കോട്ട്, പ്ലം തുടങ്ങിയ മറ്റ് ഉണങ്ങിയ പഴങ്ങളേക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതുമാണ്
  • ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്
  • എന്നാൽ മുന്തിരിയിൽ നിന്നും ജലാംശം നീക്കുന്നതിലൂടെ വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല
  • മുന്തിരിയേക്കാൾ ​ഗുണം കുറഞ്ഞതാണ് ഉണക്കമുന്തിരിയെന്ന് അദ്ദേഹം പറയുന്നു
മുന്തിരിയാണോ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഫലമാണ് മുന്തിരി. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് മുന്തിരി. മുന്തിരിയും ഉണക്ക മുന്തിരിയും ദഹനത്തെ സഹായിക്കും. ഇരുമ്പിന്റെ അളവ് വർധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. കുതിർത്ത ഉണക്കമുന്തിരി വളരെ നല്ലതാണെന്നും മുന്തിരിയേക്കാൾ പോഷകമൂല്യമുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഇതിനെപ്പറ്റി ന്യൂട്രീഷ്യനിസ്റ്റ് ഭുവൻ റസ്തോഗി വിശദീകരിക്കുന്നു.

തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് റസ്തോ​ഗി ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 'ഉണക്കമുന്തിരി ആരോഗ്യകരവും ആപ്രിക്കോട്ട്, പ്ലം തുടങ്ങിയ മറ്റ് ഉണങ്ങിയ പഴങ്ങളേക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതുമാണ്. ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മുന്തിരിയിൽ നിന്നും ജലാംശം നീക്കുന്നതിലൂടെ വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഈ വിഷയത്തിൽ ശരിയായ ഗവേഷണം നടത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. മുന്തിരിയേക്കാൾ ​ഗുണം കുറഞ്ഞതാണ് ഉണക്കമുന്തിരി' അദ്ദേഹം പറഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhuvan Rastogi (@bhuvan_rastogi)

'ഉണക്ക മുന്തിരിക്ക് മുന്തിരിയേക്കാൾ ​ഗുണം കുറവാണ്. ഉണക്കുമ്പോൾ മുന്തിരിയിൽനിന്നും വിറ്റാമിനുകൾ നഷ്ടപ്പെടുന്നു. മുന്തിരിയിൽ ഉണക്ക മുന്തിരിയെക്കാൾ 15 മടങ്ങ് കൂടുതൽ വിറ്റാമിൻ കെ, ആറ് മടങ്ങ് കൂടുതൽ വിറ്റാമിൻ ഇ, സി, കൂടാതെ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ ബി1, ബി2 എന്നിവയുണ്ട്' റസ്തോ​ഗി പറയുന്നു. ഉണക്കമുന്തിരിയുടെയും മുന്തിരിയുടെയും യുഎസ്ഡിഎ പോഷകാഹാര ഡാറ്റാബേസ് താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'മുന്തിരിക്കുപകരം ഉണക്ക മുന്തിരി കഴിക്കുന്നതിൽ വലിയ കാര്യമില്ല. മുന്തിരി ലഭ്യമല്ലാത്തപ്പോൾ ഉണക്കമുന്തിരി കഴിക്കുക. മുന്തിരിയുടെ സീസൺ സമയത്ത് ഫ്രഷായ മുന്തിരി കഴിക്കാൻ ശ്രമിക്കുക. ഉണക്കമുന്തിരിയെ സൂപ്പർഫുഡായി കണക്കാക്കരുത്, മറിച്ച് ഒരു ഡ്രൈ ഫ്രൂട്ട് മാത്രമായി കാണുക, ഫ്രഷ് മുന്തിരി ലഭ്യമല്ലാത്തപ്പോൾ മാത്രം ഉണങ്ങിയ മുന്തിരി കഴിക്കുക' റസ്തോ​ഗി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News