Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

Guava Health Benefits: പേരയ്ക്കയിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കൂടിയാണിത്.   

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 10:29 PM IST
  • പേരയ്ക്ക പ്രതിരോധശേഷി കൂട്ടുന്നു.
  • ഹൃദയത്തിന്റെ ആരോഗ്യം പേരയ്ക്ക മികച്ചതാക്കുന്നു.
  • പ്രമേഹ സാദ്ധ്യത കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു.
Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

പേരക്ക രുചികരവും പോഷകപ്രദവുമായ ഒരു ഫലമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്. രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ നാരുകൾ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക ഉത്തമമാണ്. പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ

പ്രതിരോധശേഷി

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.

ALSO READ: ഹൃദയത്തെ സംരക്ഷിക്കാൻ..! ശൈത്യകാലത്ത് ഈ കാര്യങ്ങൾ ചെയ്യൂ

ഹൃദത്തിന്റെ ആരോഗ്യം

പേരയ്ക്കയിൽ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഫൈബർ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു

ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

ചർമ്മം ആരോഗ്യത്തോടെ നിലനിൽക്കും

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് ചർമ്മത്തെ മനോഹരവും വഴക്കമുള്ളതുമാക്കുന്നു.

ഭാരം കുറയുന്നു

പിങ്ക് പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News