Valentine's Day 2024 : ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല പ്രണയം, തുറന്ന് പറയാം; അതിനും ചില ഐഡിയകളുണ്ട്

Valentine's Day Tips : വെറുതെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് കേൾക്കുന്നയാൾക്ക് നിങ്ങളോട് തിരിച്ച് ഇഷ്ടം തോന്നാൻ സാധ്യതയില്ല. അതിന് ചില ടിപ്സുകൾ അറിഞ്ഞിരിക്കണം

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 10:16 AM IST
  • ഭൂരിഭാഗം പേരും പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്
  • തുറന്ന് പറയാൻ പേടിയുള്ളവർക്ക് പ്രണയം ഈ വഴികളിലൂടെ അറിയിക്കാം
Valentine's Day 2024 : ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല പ്രണയം, തുറന്ന് പറയാം; അതിനും ചില ഐഡിയകളുണ്ട്

Valentines Day 2024 : പ്രണയിതാക്കളെക്കാളും കൂടൂതൽ ഈ ഭൂലകത്തിൽ ഉള്ളത് വൺ സൈഡ് ലവേഴ്സായിരിക്കും!. കാരണം പലർക്കും തങ്ങളുടെ ഉള്ളിലെ ഇഷ്ടം പുറത്ത് പറയാനോ അല്ലെങ്കിൽ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് അറിയിക്കാനോ ഭയമാണ്. അതിന് പല കാരണങ്ങൾ ഉണ്ടാകാം, ചിലപ്പോൾ അവരുമായിട്ടുള്ള സുഹൃത്ത് ബന്ധമോ മറ്റേതെങ്കിലും ബന്ധമോ നഷ്ടായേക്കാം, അല്ലെങ്കിൽ ഇഷ്ടം പറയുമ്പോൾ നോ എന്ന് കേൾക്കുന്നത് പേടിക്കുന്നതുമാകാം. എന്തൊക്കെയാണെങ്കിലും പ്രണയം ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല. അത് തുറന്ന പറയണം. ഇനി പറയാൻ മടിയുള്ളവർക്ക് ചില ടിപ്സുകൾ ഇതാ: 

കാർഡ് സമ്മാനിക്കുക

പ്രണയദിനത്തിലെ ക്ലീഷെ സാധാനമാണ്, എന്നിരുന്നാലും തുറന്ന് പറയാൻ മടിയുള്ളവർക്ക് ഇതെ വഴിയുള്ളൂ. ഓർക്കേണ്ട കാര്യം പ്രണയം ഒരിക്കലും ഒരു ഇടനിലക്കാരനെ വെച്ച് അറിയിക്കാതിരിക്കുക. അപ്പോൾ ഒരു മനോഹരമായ കാർഡിൽ നിങ്ങളുടെ കാര്യങ്ങൾ എഴുതി ആർക്കാണോ നൽകേണ്ടത് അവരെ ഏൽപ്പിക്കുക. അൽപം കാവ്യമായ രീതിയിൽ എഴുതിയാൽ നല്ലതായിരിക്കും. പക്ഷെ ക്രിഞ്ച് അടിപ്പിക്കരുത്

ഒരു കാൻഡിൽ നൈറ്റ് ഡിന്നറിന് പോയാലോ?

കാൻഡിൽ ലൈറ്റ് ഡിന്നറാണ് പ്രണയാഭ്യർഥനയും, വിവാഹ അഭ്യർഥനയും നടത്താനുള്ള ഏറ്റവും നല്ല  മുഹൂർത്തം. കൂടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നയാൾക്ക് നിങ്ങളെ അടുത്ത അറിയണം കേട്ടോ. ഇല്ലെങ്കിൽ അടി ഉറപ്പാണ്... ഇതിലൂടെ നിങ്ങൾ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി മികച്ച സാഹചര്യത്തിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നതാണ്.

ALSO READ : Valentines Day 2024 : വാലന്റൈൻസ് ദിനം അടിച്ചുപൊളിക്കാം; ഇതാ പ്രണയദിനം ആഘോഷിക്കാൻ കേരളത്തിലെ പറ്റിയ ഇടങ്ങൾ

പ്രണയ ഗാനങ്ങൾ 

വലിയ തിരക്കുകളും ബഹളങ്ങളും ഇഷ്ടപ്പെടാത്ത ഒരാളെയാണ് നിങ്ങൾ പങ്കാളിയാക്കാൻ ശ്രമിക്കുന്നതെങ്കിൽ, അവർക്ക് ഇഷ്ടപ്പെട്ട പ്രണയ ഗാനങ്ങൾ കേൾപ്പിച്ച് കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രണയ അഭ്യർഥനയോ, വിവാഹ അഭ്യർഥനയോ നടത്താം.

ഒരു കവിത എഴുതാം 

ഈ കവിതയെഴുതി പ്രണയം അറിയിക്കുന്നത് ക്ലിഷേയായി തോന്നാം. അൽപം ക്രിഞ്ചാണെങ്കിലും പ്രണയമല്ലേ... ഏറ്റവും സുന്ദരമായി വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താനുള്ള മാർഗമാണ്. ഇത് നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ പങ്കാളിക്കുള്ള സ്ഥാനം അവർക്ക് മനസിലാക്കി കൊടുക്കാൻ വരികളൂടെ സാധിക്കണം. കവിതയ്‌ക്കൊടുവിൽ വിവാഹ, പ്രണയ അഭ്യർത്ഥനകൾ ഉൾപ്പെടുത്തുകയും ചെയ്യാം.

മൃഗസ്നേഹികളെ പ്രൊപ്പോസ് ചെയ്യേണ്ടത്

നിങ്ങൾ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് മൃഗങ്ങളെ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് വളർത്ത് മൃഗങ്ങളെ ഉപയോഗിച്ച് വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താം. അവരുടെ അരുമയായ നായക്കുട്ടിയുടെയോ, പൂച്ചയുടെയോ കഴുത്തിൽ കെട്ടാനുള്ള സമ്മാനം നൽകാം. അല്ലെങ്കിൽ ഒരു മൃഗത്തെ തന്നെ സമ്മാനമായി നൽകുന്നത് നല്ലതാണ്.

ഒരു റൈഡ് പോകാം

നിങ്ങൾ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണെങ്കിൽ അവരുമായി ഒരു റൈഡ് അല്ലെങ്കിൽ ഒരു ഡ്രൈവിന് പോകുക. ലക്ഷ്യസ്ഥാനം ആൾക്കൂട്ടം നിറഞ്ഞതായിരിക്കരുതെന്ന് ഓർക്കുക.

ഇവ നൽകുമ്പോൾ ഒരു റോസാ പൂവും കൂടി ചേർത്ത് നൽകണം. പ്രണയത്തിന്റെ ഒരു സിമ്പലാണെല്ലോ റോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News