വളരെയേറെ ആരോഗ്യഗുണങ്ങൾ ഉള്ള പാനീയമാണ് ഗ്രീൻ ടീ. ധാരാളം പോഷക ഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മുതൽ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് വരെ ഗ്രീൻ ടീ ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഗ്രീൻ ടീ ചർമ്മത്തിനും വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റ് ഗുണമുള്ളതിനാൽ ചർമ്മത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് ഗ്രീൻ ടീ സംരക്ഷണം നൽകുന്നു. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും ഗ്രീൻ ടീ ഒരു മികച്ച പരിഹാരമാണ്. ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുന്നതിന് ഗ്രീൻ ടീ സഹായിക്കും.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ നാഡീകോശങ്ങളുടെ പ്രവർത്തനത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തിയാനൈൽ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന പോലെ ഗ്രീൻ ടീയും അധികമായി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ആമാശയത്തിലെ പ്രശ്നങ്ങൾ
ഗ്രീൻ ടീ അമിതമായി കഴിക്കുന്നത് ആമാശയത്തിലെ എരിച്ചിൽ, ഗ്യാസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന മൂലകമാണ് വയറ്റിലെ അസിഡിറ്റിക്ക് കാരണമാവുന്നത്.
തലവേദനക്ക് ഗുണം പിന്നെ മൈഗ്രേൻ
ദിവസവും 2 തവണയിൽ കൂടുതൽ ഗ്രീൻ ടീ കഴിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം നൽകും, എന്നാൽ ഗ്രീൻ ടീയുടെ അളവ് കൂടിയാൽ അത് പിന്നീട് മൈഗ്രേനിലേക്കും നീങ്ങും. മറ്റൊന്ന് ഉറക്കകുറവാണ് ഗ്രീൻ ടീയിലെ ചെറിയ അളവിലുള്ള കഫീനാണ് പ്രശ്നക്കാരൻ. കൂടുതലായി ഇത് കഴിക്കുന്നതിലൂടെ ഉറക്ക കുറവിൻറെ പ്രശ്നങ്ങളും ആളുകൾക്ക് ഉണ്ടാവും. ഇത് ശരീരത്തിലെ മെലറ്റോണിൻ ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
എല്ലുകൾ ദുർബലമാകും
ഗ്രീൻ ടീ അമിതമായി കഴിക്കുന്നത് മൂലം ആളുകളുടെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും പ്രശ്നക്കാരാണെന്നാണ് കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...