Dates: മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കൂ..! ആരോഗ്യ ഗുണങ്ങൾ ഏറെ

Dates Health Benefits: ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 11:27 PM IST
  • പോഷകങ്ങൾ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
  • പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ ഈന്തപ്പഴം കഴിക്കാം.
  • ശരീരത്തിലെ ചൂട് നിലനിർത്താൻ ഈന്തപ്പഴം സഹായിക്കുന്നു.
Dates: മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കൂ..! ആരോഗ്യ ഗുണങ്ങൾ ഏറെ

ഈന്തപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. അതിനാൽ പ്രമേഹ രോഗികൾക്കും ഇത് മിതമായി കഴിക്കാം. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കുന്നു. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.  

ഈന്തപ്പഴം നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് ജലദോഷം, ചുമ തുടങ്ങിയ ശീതകാല രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആസ്ത്മ രോഗികൾക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. 

ALSO READ: ഹൃദയത്തെ സംരക്ഷിക്കാൻ..! ശൈത്യകാലത്ത് ഈ കാര്യങ്ങൾ ചെയ്യൂ

ജലദോഷം മൂലമുള്ള ചുമയും ജലദോഷവും ഉള്ളവർ ഒരു ഗ്ലാസ് പാലിൽ 5-6 ഈത്തപ്പഴം ഇട്ട് അഞ്ച് കുരുമുളകും ഒരു ഏലക്കായും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി തിളപ്പിക്കുക . ഇനി ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാൽ ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കും. കൂടാതെ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ ഈന്തപ്പഴത്തിൽ ഉണങ്ങിയ ഇഞ്ചിപ്പൊടി കലർത്തി വെള്ളത്തിൽ കഴിക്കണം. നിങ്ങൾക്ക് ഇതിൽ നിന്ന് ധാരാളം പ്രയോജനം ലഭിക്കും.

ഈന്തപ്പഴത്തിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, ചെമ്പ്, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഈന്തപ്പഴത്തിൽ മിതമായ അളവിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദമുള്ളവർ ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിർത്താൻ ഏറെ നല്ലതാണ്. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News