നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ചെടിയാണ് തുളസി. അതിനാൽ തുളസിയില ചേർത്ത് തയ്യാറാക്കുന്ന വെള്ളം ശരീരത്തിന് വളരെ നല്ലതാണ്. ഈ വെള്ളത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. തുളസി വെള്ളത്തിന് ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അണുബാധകൾക്കെതിരെ പോരാടാനുള്ള ശക്തിയും നൽകുന്നു.
തുളസി വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു. ആമാശയം ശുദ്ധീകരിക്കപ്പെടുന്നു. കുടലും വൃത്തിയാക്കുന്നു. കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ ഇവ സഹായിക്കുന്നു. ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് ശരീരത്തിലും സന്ധികളിലും വീക്കമോ നീർക്കെട്ടോ ഉണ്ടാകില്ല. കാരണം തുളസി വെള്ളത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് മാനസിക ഉത്കണ്ഠ, ശാരീരിക സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകില്ല.
ALSO READ: ചെയ്യരുത്..! ഈ ശീലങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ ശക്തി നശിപ്പിക്കും
തുളസി വെള്ളം കൊണ്ട് വായ കഴുകുന്നത് വായ വൃത്തിയാക്കുക മാത്രമല്ല വായ് നാറ്റം തടയുകയും ചെയ്യും. ചുരുക്കത്തിൽ, തുളസി വെള്ളം വായുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തുളസി വെള്ളം കുടിച്ചാൽ ആ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ചിലർക്ക് മഞ്ഞുകാലത്തും മഴക്കാലത്തും തൊണ്ടയിൽ അണുബാധ ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ തുളസിയില ചേർത്തു ചായയുണ്ടാക്കി കുടിച്ചാൽ ആശ്വാസം ലഭിക്കുമെന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...