Double Chin: ഡബിൾ ചിൻ കുറയ്ക്കണ്ടേ? ലളിതമായ വഴികളിലൂടെ ഇത് ചെയ്യാം

നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 09:01 AM IST
  • ഇരട്ടത്താടി ഒഴിവാക്കാനായി കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
  • ഒലിവ് ഓയിൽ, വെണ്ണ, അണ്ടിപ്പരിപ്പ് തുടങ്ങിയ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് കഴിക്കുക.
Double Chin: ഡബിൾ ചിൻ കുറയ്ക്കണ്ടേ? ലളിതമായ വഴികളിലൂടെ ഇത് ചെയ്യാം

ഡബിൾ ചിൻ അല്ലെങ്കിൽ ഇരട്ടത്താടി പലരെയും അലട്ടാറുണ്ട്. ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങൾ തടിക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. താടിക്ക് താഴെയായി കൊഴുപ്പിന്റെ ഒരു പാളി രൂപപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണിത്. വ്യായമത്തിലൂടെയും മറ്റുമായി താടിയിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും. 

ഹോട്ട് കംപ്രസ്സ്

ഈ ചികിത്സയിലൂടെ മുഖത്തെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാം. ഇത് ചെയ്യുന്നതിനായി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി കുറച്ച് നേരം തണുക്കാൻ കാത്തിരിക്കുക. എന്നിട്ട് ഒരു ടവൽ എടുത്ത് വെള്ളത്തിൽ മുക്കിവയ്ക്കുക. ടവൽ നന്നായി പിഴിഞ്ഞ് വെള്ളം വറ്റിക്കുക. ഇതിനുശേഷം, ആ തുണി കൊണ്ട് നിങ്ങളുടെ മുഖത്ത് മൃദുവായി തൂക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിന് 15 മിനിറ്റ് മുമ്പ് ഇത് ചെയ്യുക.

വ്യായാമം: നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.

Also Read: Grapes health benefits: ക്യാൻസറിനെ പ്രതിരോധിക്കാനും മികച്ചതാണ് ഈ പഴം, മുന്തിരിയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം

ഡബിൾ ചിൻ കുറയ്ക്കാനായുള്ള മറ്റ് മാർ​ഗങ്ങൾ

- ദിവസത്തിൽ നാല് തവണ പച്ചക്കറികൾ കഴിക്കുക.
- ദിവസം മൂന്നു പ്രാവശ്യം പഴങ്ങൾ കഴിക്കുക.
- ധാന്യങ്ങൾ കഴിക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
- ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുക.
- ഒലിവ് ഓയിൽ, വെണ്ണ, അണ്ടിപ്പരിപ്പ് തുടങ്ങിയ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് കഴിക്കുക.
- വറുത്ത ഇനങ്ങൾ ഒഴിവാക്കുക.
- കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News