Egg Paratha: തിന്നു കൊണ്ടേയിരിക്കും...! രുചികരമായ മുട്ട പറാത്ത ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Egg Paratha Recipe: പ്രോട്ടീന്റെ മികച്ച സ്രോതസ്സായ മുട്ട കൊണ്ടു തയ്യാറാക്കുന്ന ഈ പറാത്ത ആരോ​ഗ്യകരമായ പ്രഭാതഭക്ഷണമായും കണക്കാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 02:30 PM IST
  • ഒരു പാത്രത്തിൽ ചപ്പാത്തി മാവ് എടുക്കുക. ഇതിലേക്ക് ഉപ്പും എണ്ണയും ചേർത്ത് നന്നായി ഇളക്കുക.
  • ഉള്ളി, പച്ചമുളക്, ഇഞ്ചി കഷണങ്ങൾ എന്നിവ ചേർത്ത് വഴറ്റി മാറ്റി വെക്കുക.
Egg Paratha: തിന്നു കൊണ്ടേയിരിക്കും...! രുചികരമായ മുട്ട പറാത്ത ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

വളരെ രുചികരമായ ഒരു സൗത്ത് ഇന്ത്യൻ വിഭവമാണ് മുട്ട പറാത്ത. രുചിയിൽ കേമനായ ഈ ഭക്ഷണം ആരോ​ഗ്യം പ്രധാനം ചെയ്യുന്നതിലും മുന്നിട്ടു നിൽക്കും. കാരണം ഇതിലെ പ്രധാന ചേരുവയായ മുട്ട നമ്മുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീന്റെ മികച്ച സ്രോതസ്സായ മുട്ട കൊണ്ടു തയ്യാറാക്കുന്ന ഈ പറാത്ത ആരോ​ഗ്യകരമായ പ്രഭാതഭക്ഷണമായും കണക്കാക്കുന്നു. അതിനാൽ വളരെ ഈസിയായി മുട്ട പറാത്ത എങ്ങനെ തയ്യാറാക്കാമെന്നാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ആവശ്യമുള്ള ചേരുവകൾ 

ഒന്നര കപ്പ് ഗോതമ്പ് പൊടി, ഉപ്പ്, എണ്ണ, ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുഴുങ്ങിയ മുട്ട, മഞ്ഞൾ, മുളക്, മല്ലിയില, മല്ലിപ്പൊടി, ഗരം മസാല, മയോന്നൈസ്.

ALSO READ: ഈ കാര്യങ്ങളിൽ ഓറഞ്ചിനെ വെല്ലാൻ ആരുണ്ട്..? സൂപ്പർ ​ഗുണങ്ങൾ അറിയണം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ചപ്പാത്തി മാവ് എടുക്കുക. ഇതിലേക്ക് ഉപ്പും എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴക്കുക. ഇത് മൂടി മാറ്റി വയ്ക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി സ്റ്റഫിംഗ് തയ്യാറാക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി കഷണങ്ങൾ എന്നിവ ചേർത്ത് വഴറ്റി മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിൽ കോഴിമുട്ട അടിച്ചെടുക്കുക. ഇത് ചപ്പാത്തി മാവിൽ ചേർത്ത്  നന്നായി ഇളക്കി ചപ്പാത്തി പോലെ പരത്തുക.

ഇനി അതിൽ മുൻകൂട്ടി തയ്യാറാക്കിയ സ്റ്റഫിംഗ് ഇടുക, അരികുകൾ അടയ്ക്കുക. എന്നിട്ട് ചൂടായ പാനിൽ തയ്യാറാക്കി വച്ചിരിക്കുന്ന പരത്ത ഇട്ട് ആദ്യം ഇരുവശവും വഴറ്റുക. ശേഷം എണ്ണയോ വെണ്ണയോ ചേർത്ത് ഇരുവശത്തും ചേർത്ത് കൊടുക്കുക. ഇതോടെ വളരെ രുചികരമായ മുട്ട പരത്ത തയ്യാറായി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News