ന്യുഡൽഹി: എൽപിജി സിലിണ്ടറിന് (LPG Cylinder) സർക്കാർ നൽകുന്ന സബ്സിഡി പലപ്പോഴും ഒരു ശരിയായ ഉപഭോക്താക്കളിലേക്ക് (Consumer) എത്തിച്ചേരാറില്ല. നിങ്ങളുടെ സബ്സിഡിയുടെ status നിങ്ങൾക്കറിയില്ല എന്നാൽ അതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അതെങ്ങനെ അറിയാൻ കഴിയുമെന്നുള്ള വളരെ എളുപ്പ മാർഗം അറിയാം..
വീട്ടിലിരുന്നുകൊണ്ട് സബ്സിഡി സ്റ്റാറ്റസ് പരിശോധിക്കാം
1. ആദ്യം www.mylpg.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. ഇതിനുശേഷം കമ്പനികളുടെ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോ വലതുവശത്ത് നിങ്ങൾക്ക് കാണാം.
3. നിങ്ങളുടെ സേവന ദാതാവ് ആരാന്നുവച്ചാൽ അവരുടെ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോ തിരഞ്ഞെടുക്കുക
4. ഇതിനുശേഷം ഒരു പുതിയ വിൻഡോ തുറക്കും, അതിൽ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കും.
5. വലത് വശത്ത് മുകളിലായി Sign Up ചെയ്ത് New User എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
6. ഇനി നിങ്ങളുടെ ഐഡി നേരത്തെ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് sign in ചെയ്യാം. സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടിവരും.
7. ഇനി ഐഡി ഇല്ലെങ്കിൽ നിങ്ങൾക്ക് New User തിരഞ്ഞെടുക്കേണ്ടതുണ്ട്
8. അതിനുശേഷം തുറന്നു വരുന്ന പേജിൽ വലതുവശത്ത് view cyclinder booking history, അതിൽ click ചെയ്യണം.
9. അതിൽ നിങ്ങൾക്ക് അറിയാൻ കഴിയും നിങ്ങൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ അതോ ഇല്ലയോയെന്ന്.
10. സബ്സിഡി കിട്ടുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ ടോൾ ഫ്രീ നമ്പറിൽ 18002333555 പരാതി നൽകാം.
Also Read: LPG Connection: സർക്കാർ സൗജന്യ LPG കണക്ഷനും 1600 രൂപയും നൽകുന്നു, അറിയൂ എങ്ങനെ നേടാം?
എത്ര സബ്സിഡി ലഭിക്കും
നിലവിലെ കാലഘട്ടത്തിൽ ആഭ്യന്തര വാതകത്തിനുള്ള സബ്സിഡി വളരെ കുറവാണ്. കൊറോണ (Corona Pandemic) കാലഘട്ടത്തിൽ 10-12 രൂപ മാത്രമാണ് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ സബ്സിഡി രൂപത്തിൽ വരുന്നത്. പക്ഷേ ഒരു കാലമുണ്ടായിരുന്നു സിലിണ്ടറുകളിൽ 200 രൂപ വരെ സബ്സിഡി ലഭ്യമായിരുന്നു. ഇപ്പോൾ സിലിണ്ടറുകൾക്കുള്ള സബ്സിഡി വരുന്നതോടൊപ്പം സിലിണ്ടറുകളുടെ (LPG) വിലയും ഗണ്യമായി വർദ്ധിച്ചു.
Also Read: LPG Booking: ബുക്കിംഗ് ചെയ്ത് അരമണിക്കൂറിനുള്ളിൽ സിലിണ്ടർ! ഐഒസി tatkal സേവനം ഉടൻ
ഫെബ്രുവരിയിൽ സിലിണ്ടർ വില 2 മടങ്ങ് വർദ്ധിച്ചു
എല്ലാ മാസവും ആദ്യ തീയതിയിൽ സിലിണ്ടറിന്റെ പുതിയ വില പുറത്തുവരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 14 കിലോ സബ്സിഡിയില്ലാത്ത ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ (Gas Cyclinder) പുതിയ നിരക്കുകൾ പുറത്തിറക്കി. അതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സിലിണ്ടറിന് 719 രൂപ, കൊൽക്കത്തയിൽ 745.50 രൂപ, മുംബൈയിൽ 710, ചെന്നൈയിൽ 735 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ഇതിനുശേഷവും വില ഒരിക്കൽ കൂടി വർദ്ധിച്ചു. ഗ്യാസ് കമ്പനികൾ സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. അതിന് ശേഷം ഡൽഹിയിൽ ആഭ്യന്തര സിലിണ്ടറിന്റെ വില 769 രൂപയായി ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...