Idly Fry: രാവിലത്തെ ഇഡ്ഡലി ബാക്കിയായോ..? ഇങ്ങനെ ചെയ്താൽ മതി

Idly Fry Recipe: ഇഡ്ഡലിയിൽ ഒരു പരീക്ഷണം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഇനി പറയുന്ന പാചകരീതി പരീക്ഷിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 06:01 PM IST
  • കുറഞ്ഞ സമയവും അല്പ്പം ചേരുവകളും മ മതി എന്നതാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
  • ഒന്നോ രണ്ടോ മിനിറ്റ് വെന്ത ശേഷം അതിലേക്ക് വറുത്ത ഇഡ്ഡലി ചേർത്ത് ഒരു സ്പൂണിന്റെ സഹായത്തോടെ നന്നായി ഇളക്കുക.
Idly Fry: രാവിലത്തെ ഇഡ്ഡലി ബാക്കിയായോ..? ഇങ്ങനെ ചെയ്താൽ മതി

ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. നമ്മൾ മലയാളികൾക്കാണെങ്കിൽ ഒരു ആഴ്ച്ചയിലെ പ്രഭാതഭക്ഷണത്തിൽ ഒരു ദിവസമെങ്കിലും ഇഡ്ഡലി ഇല്ലാതിരിക്കില്ല. ക്ഷിണേന്ത്യൻ പാചകരീതിയിലെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഇഡ്‌ലി. ഇഡ്ഡലിയ്ക്ക് സാമ്പാറോ ചട്ട്ണിയോ ആണ് പൊതുവേയുള്ള കോമ്പിനേഷൻ. ഇഡ്ഡലിയിൽ ഒരു പരീക്ഷണം നടത്താൻ ആ​ഗ്രഹിക്കുന്നവർക്കോ രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയായവർക്കോ ഇനി പറയുന്ന പാചകരീതി പരീക്ഷിക്കാവുന്നതാണ്. കുറഞ്ഞ സമയവും അല്പ്പം ചേരുവകളും മതി എന്നതാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഇഡ്ഡലി ഫ്രൈക്കുള്ള ചേരുവകൾ

1. ഇഡ്‌ലി - 10
2. ഉള്ളി - 1/2
3. ജീരകം - 1/2 ടീസ്പൂൺ
4. ചുവന്ന മുളക് പൊടി - 1/2 ടീസ്പൂൺ
5. റവ - 1/2 ടീസ്പൂൺ
6. കറിവേപ്പില - 8-10
7. പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 2

ALSO READ: കുക്കുമ്പർ ഇങ്ങനെ കഴിക്കൂ.. ഒരാഴ്ച കൊണ്ട് ശരീരത്തിൽ പല വ്യത്യാസങ്ങളും കാണാം

8. വിനാഗിരി - 1/2 ടീസ്പൂൺ
9. മഞ്ഞൾ - 1/ 4 ടേബിൾസ്പൂൺ
10. പച്ച മല്ലിയില ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ
11. റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ
12. ഉപ്പ് - ആവശ്യത്തിന്

ഇഡ്ഡലി എങ്ങനെ ഫ്രൈ എങ്ങനെ തയ്യാറാക്കാം

ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഇഡ്ഡലിയിൽ ചുവന്ന മുളക് പൊടി, മഞ്ഞൾ, ചുവന്ന മുളക് സോസ്, ഉപ്പ് എന്നിവ ചേർത്ത് എല്ലാം നന്നായി ഇളക്കുക. ഇതിനു ശേഷം ഇഡ്ഡലി കുറച്ചു നേരം മൂടി വെക്കുക.

ഇനി ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്ത ഇഡ്ഡലി കഷണങ്ങൾ ചേർത്ത് വഴറ്റുക. ഇഡ്ഡലി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ഇതിനുശേഷം, ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക. എണ്ണ ചൂടായ ശേഷം കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർക്കുക.

ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ചട്ടിയിൽ ഇട്ട് വേവിക്കുക. ഒന്നോ രണ്ടോ മിനിറ്റ് വെന്ത ശേഷം അതിലേക്ക് വറുത്ത ഇഡ്ഡലി ചേർത്ത് ഒരു സ്പൂണിന്റെ സഹായത്തോടെ നന്നായി ഇളക്കുക. ഇതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ രുചികരമായ ഇഡ്ഡലി ഫ്രൈ തയ്യാറായി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News