Weight loss: മുഖത്തെ തടി കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ

How to reduce face fat: തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും കൂടുതൽ വെള്ളം ശരീരത്തിൽ സൂക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 03:39 PM IST
  • ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതിലൂടെ ഇത് ഒഴിവാക്കാൻ സാധിക്കും.
Weight loss: മുഖത്തെ തടി കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ

മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം മുഖം മാംസളമാവുകയും കഴുത്ത് ഭാഗം വലുതായി കാണപ്പെടുകയും ചെയ്യുന്നു. ഇതുമൂലം, താടിയെല്ലിന്റെ ഭാഗം മനോഹരമായ രൂപത്തിൽ പുറത്തേക്ക് കാണിക്കില്ല. ശരീരത്തിലെ തടി കുറയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് മുഖത്തെ തടി കുറയുന്നത്. എന്നാൽ, ഇത് കുറയ്ക്കുന്നതിനായി നിരവധി ലളിതമായ വഴികളുണ്ട്. അവ എന്തൊക്കെയാണ് എന്ന്  നമുക്ക് ഇവിടെ നോക്കാം. 

1. ഭക്ഷണക്രമം

തടി കുറയ്ക്കാനുള്ള എളുപ്പവഴി ഭക്ഷണക്രമമാണെന്ന് പല മെഡിക്കൽ വിദഗ്ധരും അഭിപ്രായപ്പെടുന്നു . നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നതാണ് നല്ല ഭക്ഷണത്തിന്റെ രീതി. ഇത് ആരോഗ്യകരമായ ജീവിതത്തിനും മാതൃകയാണ്. ഭക്ഷണക്രമം മുഖത്ത് മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം, പഞ്ചസാരയും ഉപ്പിട്ട ഭക്ഷണങ്ങളും ഒഴിവാക്കുക, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കുറയ്ക്കുക. ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സാധിക്കും.  

2. നല്ല ഉറക്കം

ഉറക്കക്കുറവും മുഖത്ത് കൊഴുപ്പ് കൂടുന്നതിന് കാരണമാകാറുണ്ട്. നല്ല ഉറക്കം, നമ്മുടെ ശരീരത്തിലെ കോർട്ടിസോൾ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു. നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ ബാധിക്കുന്ന ഹോർമോണുകളിൽ ഒന്നാണിത്. ഈ ഹോർമോണിന് നമ്മുടെ ഭക്ഷണശീലം മാറ്റാൻ കഴിയും. ഇത് ശരീരത്തിലും മുഖത്തും അധിക കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതും തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണെന്നാണ് ആരോ​ഗ്യവിദ​ഗ്ർ പറയുന്നത്. 

3. ശരീരഭാരം കുറയ്ക്കൽ

അമിതവണ്ണമുള്ളവർക്കും മുഖത്ത് കൊഴുപ്പ് കൂടുതലായിരിക്കും. ശരീരഭാരം കുറച്ചാൽ മുഖത്തെ തടി കുറയ്ക്കാനും കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ദിവസേനയുള്ള വ്യായാമം, ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അങ്ങനെ മുഖവും ശരീരവും ഒരു പോലെ കൊഴുപ്പ് കുറയുന്നതിന് കാരണമാകുന്നു. 

4. ജലാംശം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും കൂടുതൽ വെള്ളം ശരീരത്തിൽ സൂക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചിലപ്പോൾ ദാഹവും വിശപ്പും തമ്മിലുള്ള വ്യത്യാസം നമുക്കറിയില്ല. അതിനാൽ, ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ കൂടുതൽ ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതിലൂടെ ഇത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ ശരീരത്തിൽ ജലാംശം കൂടുതലായാൽ മുഖം തിളങ്ങും. മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇതുവഴി സാധിക്കും. ദിവസവും 8 കപ്പ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

5. മുഖത്തിനായുള്ള വ്യായാമങ്ങൾ:

മുഖത്തെ തടി കുറയ്ക്കാൻ ചില വ്യായാമങ്ങൾ പിന്തുടരാവുന്നതാണ്  

1. വായയുടെ താഴത്തെ ഭാഗം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നത് മുഖത്തെ തടി കുറയ്ക്കും. ഈ വ്യായാമം 8 മുതൽ 10 തവണ വരെ ചെയ്യുക. 
2. നാവ് ഇടയ്ക്കിടെ മൂക്കിൽ സ്പർശിച്ചേക്കാം. ഈ വ്യായാമം 5 തവണ ചെയ്യുക.
3. കഴുത്ത് ഇടതുവശത്തേക്ക് തിരിച്ച് വായയുടെ കീഴ്ത്താടി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക. ഇങ്ങനെ ചെയ്താൽ മുഖത്തെ മസിലുകൾ കുറയാൻ തുടങ്ങുമെന്ന് അനുഭവസ്ഥർ പറയുന്നു. 

Trending News