Nail biting: നിങ്ങൾ നഖം കടിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

How to Stop Nail-Biting: നഖം കടിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 04:28 PM IST
  • വാസ്തവത്തിൽ നഖം കടിക്കുന്നത് നിങ്ങളിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും.
  • ഈ ശീലം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.
  • നഖം കടിക്കുന്നത് നിർത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ശീലമാണ്.
Nail biting: നിങ്ങൾ നഖം കടിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

നമ്മളിൽ ഭൂരിഭാ​ഗം പേരും കുട്ടിക്കാലം മുതൽ തന്നെ നഖം കടിക്കുന്നതിന് മാതാപിതാക്കളുടെ വഴക്ക് കേട്ടവരായിരിക്കും. നഖം കടിക്കുന്നത് മോശം ശീലമാണെന്നും അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നുമെല്ലാം മാതാപിതാക്കൾ പറയാറുണ്ട്. എന്നാൽ മുതിർന്നവരോ അധ്യാപകരോ നഖം കടിക്കുന്നത് എന്തിനാണ് വിലക്കുന്നത് എന്ന് എപ്പോഴെങ്കിലും ​ഗൗരവകരമായി ചിന്തിച്ചിട്ടുണ്ടോ? 

വാസ്തവത്തിൽ നഖം കടിക്കുന്നത് നിങ്ങളിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ഈ ശീലം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഖം കടിക്കുന്നത് നിർത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ശീലമാണ്. ലോകത്ത് 30 ശതമാനം ആളുകൾക്കും നഖം കടിക്കുന്ന ശീലമുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു ​ഗവേഷണത്തിൽ പറയുന്നത്. ഈ ശീലം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നോക്കാം.

ALSO READ: വാഴപ്പഴം ആരോ​ഗ്യത്തിന് ഹാനികരം? ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നല്ലത്

ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത

നഖം കടിക്കുന്നതിലൂടെ നഖത്തിനടിയിലെ ബാക്ടീരിയകൾ വായിലൂടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുമുണ്ട്. ഈ അണുബാധ ക്രമേണ ശരീരത്തിൽ പടർന്നു പിടിക്കും. അതുമൂലം പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ഈ അണുബാധ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ പനി, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. പ്രമേഹരോഗികൾക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്.

സ്വാഭാവിക വളർച്ച മുരടിക്കാം

നിങ്ങൾക്ക് ഇടയ്ക്കിടെ നഖം കടിക്കുകയോ കടിച്ച നഖം ചവയ്ക്കുകയോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ, അത് അവരുടെ നഖത്തിന്റെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തും. ഇടയ്ക്കിടെ നഖം കടിക്കുന്നത് അതിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ടിഷ്യുവിനെ നശിപ്പിക്കും. ഇതുമൂലം നഖങ്ങളുടെ വളർച്ച നിലച്ചേക്കാം.

ഫംഗസ് അണുബാധയാകാം

നഖം കടിക്കുന്നത് അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫംഗസ് വായിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ഫംഗസ് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായി മാറും.

പല്ലുവേദന ഉണ്ടാകാം
 
നഖം ചവക്കുകയും കടിക്കുകയും ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെ ദുർബലമാക്കും. ഇത് മോണയിൽ രക്തസ്രാവത്തിനും പല്ലുവേദനയ്ക്കും കാരണമാകും. അതുകൊണ്ട് തന്നെ നഖം കടിക്കരുത്.

കുടലിൽ ക്ഷതം ഉണ്ടായേക്കാം

നഖം കടിക്കുമ്പോൾ അവയ്ക്കിടയിലെ മാലിന്യങ്ങൾ ശരീരത്തിലെത്തുകയും ദഹനവ്യവസ്ഥയെയും രാസവിനിമയത്തെയും സാരമായി ബാധിക്കുകയും ചെയ്യും. ഇത് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

നഖം കടിക്കുന്ന ശീലം നിർത്താനുള്ള നുറുങ്ങുകൾ

1. നഖം കടിക്കുന്ന ദുശ്ശീലം ഉപേക്ഷിക്കണമെങ്കിൽ മൗത്ത് ഗാർഡിന്റെ സഹായം തേടാം.
2. സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. മാനസിക പിരിമുറുക്കത്തിൽ ആയിരിക്കുമ്പോൾ പലരും നഖം കടിക്കും.
3. വേണമെങ്കിൽ വേപ്പില നീര് നഖത്തിൽ പുരട്ടാം. ഇത് നിങ്ങളുടെ വായിൽ നഖം വെക്കുന്നത് കയ്പുള്ളതാക്കുകയും നഖം കടിക്കരുതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News