Kidney diseases: അതിരാവിലെ ഓക്കാനം, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയുണ്ടോ? വൃക്കരോഗത്തെ സൂക്ഷിക്കണം; മറ്റ് ലക്ഷണങ്ങൾ ഇവയാണ്

ഇൻഡസ് ഹെൽത്ത് പ്ലസ് ചെക്കപ്പ് ഡാറ്റ അനുസരിച്ച്, 16.8 ശതമാനം പേർക്ക് വൃക്ക സംബന്ധമായ രോ​ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 05:13 PM IST
  • വൃക്കസംബന്ധമായ പ്രശ്‌നത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടൻ തന്നെ പരിശോധന നടത്തണം
  • സംശയ നിവാരണത്തിനായി ഒരു നെഫ്രോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്
  • ചില ലക്ഷണങ്ങളിലൂടെ ഇവ മനസ്സിലാക്കാം
  • കണങ്കാലിലോ പാദങ്ങളിലോ നീർവീക്കം പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ
Kidney diseases: അതിരാവിലെ ഓക്കാനം, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയുണ്ടോ? വൃക്കരോഗത്തെ സൂക്ഷിക്കണം; മറ്റ് ലക്ഷണങ്ങൾ ഇവയാണ്

നിരവധിയാളുകൾ വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. രോഗം ​ഗുരുതരമാകുന്നത് വരെ മിക്ക രോഗികളിലും ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നില്ല. അതിനാൽ തന്നെ നിശബ്ദ കൊലയാളി എന്നാണ് വൃക്കരോ​ഗം അറിയപ്പെടുന്നത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് പരിശോധിക്കുന്നതിനായി മിക്ക ആളുകളും പതിവായി പരിശോധിക്കുന്നുണ്ട്. എന്നാൽ, വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തുന്നതിന് മിക്കവരും പരിശോധനകൾ നടത്തുന്നില്ല.

ഇൻഡസ് ഹെൽത്ത് പ്ലസ് ചെക്കപ്പ് ഡാറ്റ അനുസരിച്ച്, 16.8 ശതമാനം പേർക്ക് വൃക്ക സംബന്ധമായ രോ​ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാൽ, വൃക്കസംബന്ധമായ പ്രശ്‌നത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടൻ തന്നെ പരിശോധന നടത്തണം. സംശയ നിവാരണത്തിനായി ഒരു നെഫ്രോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിവ ഉള്ളവരോ അല്ലെങ്കിൽ പാരമ്പര്യമായി വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുടുംബത്തിലുള്ളവരോ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരോ ആണെങ്കിൽ കൃത്യമായ പരിശോധന പിന്തുടരണമെന്നും പ്രിവന്റീവ് ഹെൽത്ത് കെയർ സ്‌പെഷ്യലിസ്റ്റും ഇൻഡസ് ഹെൽത്ത് പ്ലസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ കാഞ്ചൻ നയ്ക്കവാഡി പറയുന്നു.

പാദങ്ങളിലെ നീർവീക്കവും ക്ഷീണവും: വൃക്കരോഗം കൃത്യമായി കണ്ടുപിടിക്കാനുള്ള ഏക മാർഗം സ്ഥിരീകരണ പരിശോധന മാത്രമാണ്. എങ്കിലും ചില ലക്ഷണങ്ങളിലൂടെ ഇവ മനസ്സിലാക്കാം. കണങ്കാലിലോ പാദങ്ങളിലോ നീർവീക്കം പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. വൃക്കയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ലെങ്കിൽ വളരെ ക്ഷീണം അനുഭവപ്പെടാം. നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണമോ കൂടുതൽ ആയാസകരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാതെ വരികയോ ചെയ്യും. വൃക്കകളുടെ പ്രവർത്തനം മോശമായതിന്റെ ഫലമായി രക്തത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളും മാലിന്യങ്ങളും കൂടുന്നത് മൂലമാണ് ക്ഷീണം അനുഭവപ്പെടുന്നത്.

വിശപ്പ് കുറയുന്നു: യൂറിയ, ക്രിയാറ്റിനിൻ, ആസിഡുകൾ തുടങ്ങിയ വിഷവസ്തുക്കൾ ശരീരത്തിൽ അടിയുന്നതിന്റെ ഫലമായി, വിശപ്പ് കുറയുന്നു. കൂടാതെ, വൃക്കരോഗം കൂടുതലാകുമ്പോൾ ഭക്ഷണത്തിന്റെ രുചികളിൽ വ്യത്യാസം അനുഭവപ്പെടും. കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം.

അതിരാവിലെ ഓക്കാനം, ഛർദ്ദി: ഉറക്കം ഉണർന്ന് വരുമ്പോൾ തന്നെ ഛർദ്ദിക്കാൻ വരുന്നത് വൃക്കകളുടെ പ്രവർത്തനം മോശമാകുന്നതിന്റെ ആദ്യ സൂചകങ്ങളിൽ ഒന്നാണ്. പുലർച്ചെയുള്ള ഓക്കാനവും ഛർദ്ദിയും വിശപ്പില്ലായ്മയ്ക്കും കാരണമാകുന്നു. ഛർദ്ദിയും വിശപ്പില്ലായ്മയും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ സർവസാധാരണമാണ്.

അനീമിയ: ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നതിന്റെ ഒരു ലക്ഷണവുമില്ലെങ്കിലും വിളർച്ചയുള്ളതായി കാണാം. ഒരു വ്യക്തിയുടെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ അവസ്ഥകളിൽ ഒന്നാണിത്.

മൂത്രത്തിന്റെ അളവിലെ മാറ്റങ്ങൾ: ഒരാളുടെ മൂത്രത്തിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. മൂത്രത്തിന്റെ നിറം മാറ്റം, മൂത്രത്തിൽ രക്തം കാണപ്പെടുക, മൂത്രത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം എന്നിവ വൃക്കരോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രത്തിന്റെ നിറത്തിലോ അളവിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം: വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം ഗുരുതരമായ വൃക്കസംബന്ധമായ രോഗത്തിന്റെ സൂചനയാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ, വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നു, ഇത് ചർമ്മത്തിൽ ചൊറിച്ചിലുണ്ടാക്കുന്നതിനും ചർമ്മം വരണ്ടതാക്കുന്നതിനും കാരണമാകും.

നടുവേദന അല്ലെങ്കിൽ അടിവയറ്റിലെ വേദന: പുറകിലോ വശത്തോ വാരിയെല്ലുകൾക്ക് താഴെയോ ഉള്ള വേദന വൃക്കസംബന്ധമായ പ്രശ്നത്തെ സൂചിപ്പിക്കാം. മൂത്രാശയ അണുബാധ, അല്ലെങ്കിൽ മൂത്രനാളിയിലെ കല്ല് എന്നിവ മൂലം അടിവയറ്റിൽ വേദന ഉണ്ടാകാം. അത്തരം ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ല. കൃത്യമായ പരിശോധകളും ഡോക്ടറുടെ നിർദേശപ്രകാരവും മാത്രം ആരോ​ഗ്യപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News