Good Sleep: ഉറക്കം കുറയുന്നുവോ? ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം

Importance of Good Sleep:  ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഒന്നായി നാം കാണുന്നത് ഉറക്കമാണ്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 11:24 PM IST
  • പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.
Good Sleep: ഉറക്കം കുറയുന്നുവോ? ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം

Importance of Good Sleep: നമ്മുടെ ശരീരത്തിന് ഭക്ഷണം എത്രമാത്രം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് ഉറക്കവും. എന്നാല്‍, ആരും ഉറക്കത്തിന് ഇത്രമാത്രം പ്രാധാന്യം  നല്‍കാറില്ല എന്നതാണ് സത്യം. 

പഠനങ്ങള്‍ പറയുന്നതനുസരിച്ച്  മുതിര്‍ന്ന ഒരാള്‍ക്ക് ദിവസത്തില്‍  8 മണിക്കൂര്‍ രാത്രി ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്.  ഉറക്കക്കുറവ്  ഒരു വ്യക്തിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.  സ്വഭാവ രീതികളില്‍ മാറ്റം, ആരോഗ്യ പ്രശ്നങ്ങള്‍  തുടങ്ങിയവ ഉറക്കക്കുറവ്‌  മൂലം ഉണ്ടാകാവുന്ന ചില സാധാരണ പ്രശ്നങ്ങളാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉറക്കം അനിവാര്യമാണ്. 

Also Read: Shani in Kumbh 2024: ശനി ദേവൻ കൃപ വര്‍ഷിക്കും! 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!!

ഉറക്കം എല്ലാവര്‍ക്കും പ്രധാനമാണ്. ഉറക്കത്തിലൂടെ നമ്മുടെ ശരീരം പൂർണ്ണമായും  റീചാർജ് ചെയ്യപ്പെടുകയും നമുക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു. പല പ്രായത്തിലുള്ള ആളുകളുടെ ഉറക്കസമയം പലതാണ്. കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങുന്നു,  മുതിര്‍ന്നവര്‍ കുറച്ച് സമയം ഉറങ്ങുന്നു.

Also Read:  Plants and Vastu: ഈ ചെടികള്‍ ഒരിയ്ക്കലും വീടിന്‍റെ തെക്ക് ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ കലഹവും വർദ്ധിക്കും   
 
ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഒന്നായി നാം കാണുന്നത് ഉറക്കമാണ്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.  രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ പല  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. കോവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ ഉറക്കശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി പഠനങ്ങള്‍ പറയുന്നു.  

പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.  അവയെക്കുറിച്ച് അറിയാം ... 

ബുദ്ധിയെയും ഓര്‍മ്മശക്തിയേയും  ബാധിക്കുന്നു .

രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം പതിവായി ഉറങ്ങിയില്ല എങ്കില്‍ അത് ബാധിക്കുന്നത് നമ്മുടെ തലച്ചോറിനെയാണ്. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷിയില്‍ മങ്ങല്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം. പിന്നീട് ഉറക്കത്തിലേക്ക് പോകാനും ഉണരാനുമെല്ലാം പ്രയാസം തോന്നുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം. 

മാനസികാരോഗ്യപ്രശ്നങ്ങള്‍

ഉറക്കക്കുറവ് തലച്ചോറിനെ ബാധിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അത് മാനസികാരോഗ്യത്തെയും ബാധിക്കുമെന്നത് വ്യക്തമാണ്. മൂഡ് പ്രശ്നങ്ങള്‍, മുൻകോപം, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം ഉറക്കക്കുറവ് കൊണ്ട് നേരിടുന്നുവര്‍ നിരവധിയാണ്.

പ്രതിരോധശേഷി 

ഉറക്കം കുറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയേയും കാര്യമായി ബാധിക്കാം. പ്രതിരോധശേഷി കുറയുന്നതോടെ പലവിധ രോഗങ്ങളും അണുബാധകളുമെല്ലാം നമ്മെ പതിവായി ബാധിക്കാം. 

ശരീരഭാരം 

ശരിയാം വിധം രാത്രിയില്‍ ഉറങ്ങിയില്ലെങ്കില്‍ പലരിലും അത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.  ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നതിന്‍റെ തുടര്‍ച്ചയായാണ് ഇത് സംഭവിക്കുന്നത്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ഉറക്കം കുറയുന്നത് നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ബാലൻസ് തെറ്റാന്‍ ഇടയാക്കുന്നു. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം പല രീതിയിലാണ് ശരീരത്തെയും മനസിനെയും ബാധിക്കുക. വിശപ്പ്, സ്ട്രെസ്, സന്തോഷം, നിരാശ, ദേഷ്യം എന്നിങ്ങനെ ഏതൊരു വിഷയത്തിലും ശരീരത്തിന് ആശയക്കുഴപ്പമുണ്ടാകുന്ന അവസ്ഥ ഇതോടെയുണ്ടാകാം. 

ചര്‍മ്മപ്രശ്നങ്ങള്‍

പതിവായി ഉറക്കം ശരിയാകാത്തവരില്‍ സ്കിൻ പ്രശ്നങ്ങളും ഉണ്ടാകാം. മുഖത്ത് ഡാര്‍ക്ക് സര്‍ക്കിള്‍സ്, സ്കിൻ മങ്ങിയതായി കാണുക, മുഖക്കുരു, അധികം  പ്രായം തോന്നിക്കുക തുടങ്ങി പലവിധ പ്രശ്നങ്ങളാണ് ഉറക്കക്കുറവ് മൂലമുണ്ടാവുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News