മദ്യം കരളിനെ ബാധിക്കുന്നതെങ്ങനെ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ശരീരത്തിൽ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും എത്തുന്ന വിഷമയമായ പദാർഥങ്ങളെ സംസ്കരിക്കുകയെന്നതാണ് കരളിന്റെ പ്രധാന ധർമ്മം.

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 04:15 PM IST
  • കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിലുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നത് പ്രധാനമായും മദ്യപാനമാണ്
  • ഓരോ വർഷവും ഇന്ത്യയിൽ പത്ത് ലക്ഷം പേരിൽ പുതുതായി ലിവർ സിറോസിസ് ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
  • ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ്, കരളിലെ അർബുദം, ഫാറ്റിലിവർ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ
മദ്യം കരളിനെ ബാധിക്കുന്നതെങ്ങനെ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ​ഗ്രന്ഥിയും ഏറ്റവും സങ്കീർണമായ പ്രവർത്തനരീതിയുമുള്ള അവയവമാണ് കരൾ. ശരീരത്തിൽ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും എത്തുന്ന വിഷമയമായ പദാർഥങ്ങളെ സംസ്കരിക്കുകയെന്നതാണ് കരളിന്റെ പ്രധാന ധർമ്മം.

കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിലുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നത് പ്രധാനമായും മദ്യപാനമാണ്. ഓരോ വർഷവും ഇന്ത്യയിൽ പത്ത് ലക്ഷം പേരിൽ പുതുതായി ലിവർ സിറോസിസ് ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ്, കരളിലെ അർബുദം, ഫാറ്റിലിവർ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ. കരളിന് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. ഇതിന് പ്രധാനകാരണം വൈറസ് ബാധയാണ്. മദ്യപാനം, ചില മരുന്നുകളുടെ പാർശ്വഫലം എന്നിവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാം.

കരളിലെ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. മദ്യപാനം, ചില മരുന്നുകളുടെ പാർശ്വഫലം, പാരമ്പര്യ ഘടകങ്ങൾ എന്നിവ ലിവർ സിറോസിസിലേക്ക് നയിക്കുന്നു. മദ്യപാനവും ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ വൈറസ് രോ​ഗങ്ങളും ​ഗർഭ നിരോധന ​ഗുളികകളുടെ ഉപയോ​ഗവും കരളിലെ കാൻസറിന് കാരണമാകാം. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇതിനും പ്രധാന കാരണം മദ്യപാനമാണ്. കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവയെല്ലാം ഫാറ്റിലിവറിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News