Lose weight with ajwain: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവോ? അയമോദകം ഉപയോഗിക്കുന്നത് ഉത്തമം

Lose weight with ajwain: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയമോദകം നിങ്ങളെ സഹായിക്കും,  അതെങ്ങനെയെന്നറിയണ്ടേ?  

Written by - Ajitha Kumari | Last Updated : Oct 2, 2021, 01:43 PM IST
  • ശരീരഭാരം കുറയ്ക്കാൻ അയമോദകം സഹായിക്കും
  • മറ്റ് പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാനും അയമോദകം ഉത്തമം
  • ആയുർവേദ വൈദ്യത്തിൽ അയമോദകത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്
Lose weight with ajwain: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവോ? അയമോദകം ഉപയോഗിക്കുന്നത് ഉത്തമം

Lose weight with ajwain: ഇന്ന് നമുക്ക് അയമോദകത്തിന്റെ ഗുണങ്ങൾ അറിയാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മറ്റ് പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാനുമാകും. 

കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് അയമോദകം. വിറ്റാമിനുകളും ധാതുക്കളുമായ നിയാസിൻ, തയാമിൻ, സോഡിയം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള ശരീരത്തിന് അങ്ങേയറ്റം ഗുണം ചെയ്യും.

Also Read: ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1 ഗ്ലാസ് ചൂടുവെള്ളം ഈ സമയം കുടിക്കൂ, ഗുണം നിശ്ചയം 

ആയുർവേദ വൈദ്യത്തിൽ അയമോദകത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നാണ് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നത്. ദഹനം വർദ്ധിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ഗ്യാസിന് ചികിത്സിക്കാനും ഇത് നല്ലതാണ്. ഒപ്പം പതിവായി ഉപയോഗിച്ചാൽ ശരീരഭാരം കുറയ്ക്കാനും ഉത്തമം.  

ശരീരഭാരം കുറയ്ക്കാൻ അയമോദക വെള്ളം (Ajwain water for weight loss)

>> ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ അയമോദകം ഉപയോഗിക്കണം.  ഇത് തയ്യാറാക്കാൻ രണ്ട് സ്പൂൺ അയമോദകം കുറഞ്ഞ തീയിൽ അതിന്റെ മണം പോകുന്നത് വരെ വറുക്കുക.  

>> ഇതിന് ശേഷം 500 മില്ലി വെള്ളം ഒരു പാനിൽ എടുത്ത് തിളപ്പിക്കുക. ഇതിലേക്ക് അയമോദകം ചേർത്ത് പാനീയം തവിട്ട് നിറമാകുന്നതുവരെ ഇളക്കുക.

Also Read: Headache: കൂടെക്കൂടെ വരുന്ന ഈ തലവേദന അവഗണിച്ചാല്‍ അത് "തലവേദന"യാകും...!!

>> ശരീരഭാരം കുറയ്ക്കാൻ അയമോദക വെള്ളം കുടിക്കുന്നതിന് മുമ്പ് പാനീയം തണുപ്പിക്കുകയും ശേഷം അരിച്ചെടുക്കുകയും ചെയ്യുക.  

>> തേൻ ചേർത്ത് നിങ്ങൾക്ക് ഈ പാനീയത്തിന്റെ രുചി വർദ്ധിപ്പിക്കാൻ കഴിയും. ഈ പാനീയത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് വെറും വയറ്റിൽ കഴിക്കുക.

അയമോദകത്തിന്റെ മറ്റ് ഗുണങ്ങൾ

ബാക്ടീരിയകളെ നശിപ്പിക്കുന്നു (destroys bacteria)

അയമോദകം കാർവാക്രോൾ, തൈമോൾ എന്നീ രണ്ട് ചേരുവകൾ അടങ്ങിയിരിക്കുന്നു. ഇവ ബാക്ടീരിയകളുടെ വളർച്ചയെ തടയും. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് പല തരത്തിലുള്ള അണുബാധകളും ഒഴിവാക്കാം.

Also Read: Sulaimani Tea: കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റാൻ ഈ ചായ ഉത്തമം

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാണ് (High blood pressure remains under control)

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അയമോദകം പ്രവർത്തിക്കുന്നു. ഇത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കൊളസ്ട്രോൾ നില കുറയ്ക്കുന്നു (lowers cholesterol level)

അയമോദകം കഴിക്കുമ്പോൾ അത് നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നു. മാത്രമല്ല അയമോദകത്തിന്റെ ഉപയോഗം നിങ്ങളുടെ ശരീരത്തിലെ HDL ലെവൽ (നല്ല കൊളസ്ട്രോൾ) മെച്ചപ്പെടുത്തുന്നു.

Also Read: Banana Peel: തിളങ്ങുന്ന ചർമ്മത്തിന് പഴത്തൊലി സൂപ്പർ, നോക്കാം ഉപയോഗിക്കേണ്ട രീതി

വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ (anti-inflammatory properties)

കാൻസർ പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്ന അയമോദകത്തിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News