Maundy Thursday 2024 : അപ്പവും പാലുമില്ലാതെ എന്ത് പെസഹ വ്യാഴം... തയ്യാറാക്കേണ്ട വിധം ഇങ്ങനെ

Pesaha Appam And Paal Dish For Maundy Thursday 2024: വടക്കൻ കേരളത്തിലാണ് പെസഹ അപ്പവും പാലും പൊതുവെ പെസഹദിനത്തിൽ ഉണ്ടാക്കിയിരുന്നത്  

Written by - Jenish Thomas | Last Updated : Mar 27, 2024, 01:51 PM IST
  • ക്രിസ്തുവിന്റെ മരണത്തിന് തൊട്ടുമുമ്പായി (ദുഃഖവെള്ളി) പെസഹ വ്യാഴം കൊണ്ടാടുന്നത്.
  • ഈ ദിവസം ക്രിസ്തീയ വിശ്വാസികൾ പള്ളികളിൽ പ്രത്യേകം പാതിര കുർബ്ബാന അർപ്പിക്കുകയും പുള്ളുപ്പില്ലാത്ത അപ്പം നേർച്ചയായി നൽകുകയും ചെയ്യും.
Maundy Thursday 2024 : അപ്പവും പാലുമില്ലാതെ എന്ത് പെസഹ വ്യാഴം... തയ്യാറാക്കേണ്ട വിധം ഇങ്ങനെ

ക്രിസ്തീയ വിശ്വാസികൾ തങ്ങളുടെ പീഡനനുഭവ ആഴ്ചകളിലൂടെ മുന്നോട്ട് പോകുകയാണ്. ഈ വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പെസഹ വ്യാഴം. ക്രിസ്തുമതം വിശ്വാസപ്രകാരം യേശു ക്രിസ്തും കൂർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിനമാണ് പെസഹ. അതുകൊണ്ടാണ് ക്രിസ്തുവിന്റെ മരണത്തിന് തൊട്ടുമുമ്പായി (ദുഃഖവെള്ളി) പെസഹ വ്യാഴം കൊണ്ടാടുന്നത്. ഈ ദിവസം ക്രിസ്തീയ വിശ്വാസികൾ പള്ളികളിൽ പ്രത്യേകം പാതിര കുർബ്ബാന അർപ്പിക്കുകയും പുള്ളുപ്പില്ലാത്ത അപ്പം നേർച്ചയായി നൽകുകയും ചെയ്യും.

ഇവയ്ക്ക് പുറമെ വടക്കൻ കേരളത്തിൽ പെസഹ ദിനത്തിൽ ഭക്ഷിക്കുന്ന ഒരു ഭക്ഷണ വിഭവമാണ് പെസഹ അപ്പവും പാലും. ഇപ്പോൾ ഈ പതിവ് കേരളത്തിന്റെ ഒട്ടുമിക്ക ക്രൈസ്തവ വീടുകളിൽ ഈ വിഭവം പെസഹ ദിനത്തിൽ ഉണ്ടാക്കാറുണ്ട്. ആ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ALSO READ : ക്രൈസ്തവ വിശ്വാസത്തിൽ വിശുദ്ധ കുർബാന സ്ഥാപിതമായതിന്റെ ഓർമപുതുക്കലുമായി പെസഹാ വ്യാഴം

പെസഹ അപ്പം

ചേരുവകൾ

-ആവശ്യത്തിന് പച്ചയരി 10 മിനുട്ട് വെള്ളത്തിൽ ഇട്ട് കുതിർത്ത് വാരി വച്ച് പൊടിച്ച് എടുത്തത്.
-അര ഗ്ലാസ്സ് ഉഴുന്ന് പച്ചമണം മാറ്റി വറുത്ത് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുത്തത്.
-2 തേങ്ങ ചിരവി എടുത്തത്.
-1 സ്പൂൺ ജീരകം
-12 അല്ലി വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം

മേൽ പറഞ്ഞവ എല്ലാം ചേർത്ത് അരച്ച്  ഉപ്പും കൂട്ടി യോജിപ്പിച്ച് കുഴച്ച് എടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുറികിയ മാവ് പുളിക്കാൻ അനുവദിക്കാതെ ഉടൻ തന്നെ ചെറിയ പാത്രത്തിൽ വട്ടയപ്പം പോലെ 45 മിനുട്ട് വേവിച്ച് എടുക്കുക. വേവിക്കുന്നതിന് മുൻപ് കുടുംബ അംഗങ്ങളുടെ എണ്ണം നോക്കി എത്ര അപ്പത്തിൽ കുരുത്തോല വച്ച് കുരിശ് ഇടണം എന്ന് ശ്രദ്ധിക്കുക. കുരിശു വെച്ച അപ്പം  ഭക്ഷിക്കേണ്ടതാണ്

പാൽ

ചേരുവകൾ

-2 തേങ്ങയുടെ പാൽ,തേങ്ങ അരച്ച് 1,2,3 പാൽ ഒരുക്കി വയ്ക്കണം. (തേങ്ങ പൊട്ടിക്കുന്നത് വീട്ടിലെ തല മൂത്ത കാരണവർ ആയിരിക്കണമെന്ന് പറയാറുണ്ട്)
-ശർക്കര ഒരു കിലോ 
-ഏലയ്ക്ക ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര ഉരുക്കി അരിച്ച് എടുക്കുക. തേങ്ങയുടെ മൂന്നാം പാലിൽ 4 സ്പൂൺ അരിപ്പൊടി ഇട്ടു കുറുക്കി രണ്ടാം പാൽ ഒഴിച്ച് തിളച്ചു കഴിയുമ്പോൾ ശർക്കര പാനി ഒഴിക്കുക. തിളച്ച ശേഷം  ഒന്നാം പാൽ ഒഴിച്ച് തിളപ്പിച്ച് ഏലയ്ക്ക പൊടിച്ചത് ഇട്ടു ഇളക്കി വാങ്ങി വയ്ക്കുക. പാൽ പാചകം ചെയ്യുമ്പോൾ തുടർച്ചയായി ഇളക്കി കൊണ്ട് ഇരിക്കാൻ ശ്രദ്ധിക്കണം. വാങ്ങി വച്ചതിന് ശേഷം 2 മിനുട്ട് നേരത്തേക്ക് മാറ്റിവെക്കുക.

ഇങ്ങനെ പാചകം ചെയ്ത പെസഹ അപ്പവും പാലും വൈകിട്ട് കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് പെസഹ ദിനത്തിന്റെ സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷിക്കും. കുടുംബ നാഥൻ അപ്പം മുറിച്ച് വിളമ്പി മറ്റ് അംഗങ്ങൾക്ക് കൊടുത്ത് ഒരുമിച്ച് പെസഹാ ആഘോഷിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News