Mayor Arya Rajendran : സിംപിൾ സ്റ്റൈലിഷ് ലുക്കിൽ മേയർ ആര്യ; ശ്രദ്ധേയമായി വിജിയുടെ ന്യൂഡ് മേക്കപ്പ്

Arya Rajendran Nude Make Up 24 മണിക്കൂറോളം നിലനിൽക്കുന്ന വാട്ടർ റെസിസ്റ്റ് മേക്ക് അപ്പ് ആണ് ആര്യക്ക് ചെയ്തതെന്ന് വിജി പറയുന്നു. ന്യൂഡ് മേക്ക് അപ്പ് എന്നാണ് ഇതിനെ പറയുക.

Written by - Bhavya Parvati | Last Updated : Mar 8, 2022, 09:45 PM IST
  • ന്യൂഡ് മേക്കപ്പിലാണ് ആര്യയെത്തിയത്.
  • തിരുവനന്തപുരം കണ്ണമ്മൂലയിലെ ഫെയർ ബ്യൂട്ടി സലൂൺ പ്രൈവറ്റ് ലിമിറ്റഡ് ഉടമ വിജിയാണ് ആര്യയെ ഒരുക്കിയത്.
  • 24 മണിക്കൂറോളം നിലനിൽക്കുന്ന വാട്ടർ റെസിസ്റ്റ് മേക്ക് അപ്പ് ആണ് ആര്യക്ക് ചെയ്തതെന്ന് വിജി പറയുന്നു.
  • ന്യൂഡ് മേക്ക് അപ്പ് എന്നാണ് ഇതിനെ പറയുക.
Mayor Arya Rajendran : സിംപിൾ സ്റ്റൈലിഷ് ലുക്കിൽ മേയർ ആര്യ; ശ്രദ്ധേയമായി വിജിയുടെ ന്യൂഡ് മേക്കപ്പ്

തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റേയും വിവാഹ നിശ്ചയം മാധ്യമങ്ങളിലും സമൂഹമധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. റോയൽ ബ്ലൂ ഗൗണിൽ സുന്ദരിയായി ആര്യയെത്തിയപ്പോൾ നീല ഷർട്ടും, മുണ്ടും ധരിച്ചയായിരുന്നു സച്ചിൻ ദേവ് എത്തിയത്. ആര്യയുടെ എൻഗേജ്മെന്റ് ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്.

ന്യൂഡ് മേക്കപ്പിലാണ് ആര്യയെത്തിയത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ഫെയർ ബ്യൂട്ടി സലൂൺ പ്രൈവറ്റ് ലിമിറ്റഡ് ഉടമ വിജിയാണ് ആര്യയെ ഒരുക്കിയത്. 24 മണിക്കൂറോളം നിലനിൽക്കുന്ന വാട്ടർ റെസിസ്റ്റ് മേക്ക് അപ്പ് ആണ് ആര്യക്ക് ചെയ്തതെന്ന് വിജി പറയുന്നു. ന്യൂഡ് മേക്ക് അപ്പ് എന്നാണ് ഇതിനെ പറയുക.

ALSO READ : Arya Rajendran: മേയർ ആര്യാ രാജേന്ദ്രൻറെയും സച്ചിൻ ദേവ് എം.എൽ.എയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

എന്താണ് ന്യൂഡ് മേക്കപ്പ്

ഒറിജിനൽ സ്കിൻ ടോണിൽ മേക്കപ്പ് ചെയ്യുന്ന രീതിയാണ് ന്യൂഡ് മേക്കപ്പ്. സിംപിൾ ലുക്ക് തോന്നിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ കാഴ്ചയിൽ സുന്ദരിയായിരിക്കുകയും ചെയ്യും. ലിപ്സ്റ്റിക്ക് പോലും നാച്വറൽ ടോൺ ഉപയോഗിച്ചാണ് ചെയ്തത്. മുടിയിൽ പോലും സ്വാഭാവികത നിലനിർത്താൻ ശ്രദ്ധിച്ചിരുന്നതായും വിജി പറയുന്നു. 

ആര്യ ജനപ്രതിനിധിയായതുകൊണ്ടാണ് മേക്കോവർ ചെയ്യാതെ ന്യൂഡ് മേക്കപ്പ് ചെയ്തത്. നേരത്തെ മുതലേ ആര്യയെ പരിചയമുണ്ടെന്നും ആര്യയുടെ മേക്ക് അപ്പ് ശ്രദ്ധിക്കപ്പെട്ട ശേഷം നിരവധിപേർ വിളിക്കുന്നുണ്ടെന്നും വിജി സീ മലയാളം ന്യൂസിനോട് പറഞ്ഞു. 15 വർഷത്തിലധികമായി മേക്ക് അപ്പ് ഫീൽഡിൽ തുടരുന്ന വിജി, സിനിമ മേഖലയിലടക്കം നിരവധിപ്പേരുടെ സ്റ്റൈലിഷ് ആണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News