Arya Rajendran: മേയർ ആര്യാ രാജേന്ദ്രൻറെയും സച്ചിൻ ദേവ് എം.എൽ.എയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

ബാലസംഘം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് സച്ചിനും ആര്യയും

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 11:10 AM IST
  • നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സച്ചിൻറെ പ്രചാരണത്തിനായും ആര്യ എത്തിയിരുന്നു
  • സച്ചിൻറെ പ്രചാരണത്തിനായും ആര്യ കോഴിക്കോട് എത്തിയിരുന്നു
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും
Arya Rajendran: മേയർ ആര്യാ രാജേന്ദ്രൻറെയും സച്ചിൻ ദേവ് എം.എൽ.എയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻറെയും സച്ചിൻ ദേവ് എംഎൽഎയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഞായറാഴ്ച 11 മണിക്ക് എകെജി സെൻററിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും പാർട്ടി നേതാക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്. നിലവിൽ സച്ചിൻ ബാലുശ്ശേരി എംഎൽഎയും എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയുമാണ് ആര്യ തിരുവനന്തപുരം മേയറും എസ്എഫ്ഐ സംസ്ഥാന സമിതി അംഗവുമാണ്.

ബാലസംഘം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് സച്ചിനും ആര്യയും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സച്ചിൻറെ പ്രചാരണത്തിനായും ആര്യ എത്തിയിരുന്നു. വിവാഹ തീയ്യതി സംബന്ധിച്ച ആദ്യം ഇരുവരും വ്യക്തത തന്നിരുന്നില്ല. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹം ചെയ്യാൻ പോവുന്നത് എന്നതാണ് വിവാഹത്തിൻറെ പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News