വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡബ്ല്യുഎച്ച്ഒ മങ്കിപോക്സിനെ ആഗോള പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. മുൻപ് ആഫ്രിക്കയിൽ മാത്രമാണ് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയടക്കം എഴുപത്തിയഞ്ചിലധികം രാജ്യങ്ങളിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുൻപാണ് മങ്കിപോക്സ് കേസുകൾ വർധിച്ചുവരുന്നത്. സമീപകാലത്തായി മങ്കിപോക്സ് കേസുകൾ അതിവേഗത്തിൽ ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിരവധി രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതായി വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിൽ അണുബാധ പടരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. മുൻപ് മാരക പകർച്ചവ്യാധിയായി നിരവധി ആളുകളെ കൊന്നൊടുക്കിയ വസൂരിക്ക് സമാനമാണോ മങ്കിപോക്സ്? മങ്കിപോക്സ് ചിക്കൻ പോക്സുമായി സാമ്യമുള്ളതാണോ? മങ്കിപോക്സിനെ വസൂരിയോളം പേടിക്കേണ്ടതുണ്ടോ? മങ്കിപോക്സ് വ്യാപനം എത്തരത്തിലാണ്? ഇക്കാര്യങ്ങൾ പരിശോധിക്കാം.
മങ്കിപോക്സും വസൂരിയും തമ്മിലുള്ള സമാനതകൾ: വസൂരിയുമായി സാമ്യമുള്ള ഒരു രോഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ബാധിച്ചാൽ പനി, തലവേദന, പേശീ വേദന, ശരീരത്തിലെ ചുണങ്ങ് എന്നിവ ഉണ്ടാകും. മങ്കിപോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. ഓർത്തോപോക്സ് വൈറസ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് വസൂരിയോട് സാമ്യമുള്ളതും എന്നാൽ വസൂരിയേക്കാൾ തീവ്രത കുറഞ്ഞതുമാണ്. യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും പെട്ടെന്ന് മങ്കിപോക്സ് വർധിക്കുന്നതിന് കാരണം ഇപ്പോഴും അജ്ഞാതമാണ്. ഗവേഷകർ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും പരിശോധനകളും നടത്തിവരികയാണ്. മൂന്നാഴ്ച കൊണ്ട് മങ്കിപോക്സ് രോഗമുക്തി നേടാമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. മങ്കിപോക്സിന്റെ ഇൻകുബേഷൻ കാലയളവ് വസൂരിയെക്കാൾ കൂടുതലാണ്. അഞ്ച് മുതൽ 21 ദിവസം വരെയാണ് മങ്കിപോക്സിന്റെ ഇൻകുബേഷൻ പിരീഡ്. ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങാനെടുക്കുന്ന സമയത്തെയാണ് ഇൻകുബേഷൻ പിരീഡ് എന്ന് വിളിക്കുന്നത്.
ALSO READ: Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO
വസൂരിയുടെയും മങ്കിപോക്സിന്റെയും ലക്ഷണങ്ങൾ: മങ്കിപോക്സിന്റെ ലക്ഷണങ്ങൾ വസൂരിയുടെ ലക്ഷണങ്ങളുമായി വളരെ സാമ്യമുള്ളതാണ്, എന്നാൽ, മങ്കിപോക്സിന്റെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ സാധാരണയായി വസൂരിയുടെz കുമിളകളേക്കാൾ വലുതാണ്. ഒരാഴ്ച മുതൽ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. വസൂരിയും മങ്കിപോക്സും ഐസൊലേഷൻ ആവശ്യമായി വരുന്ന അസുഖങ്ങളാണ്.
വസൂരിയുടെയും മങ്കിപോക്സിന്റെയും പകർച്ചാ രീതി: വസൂരി വളരെ വേഗത്തിൽ പകരുന്ന അസുഖമാണ്. അതായത് ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് അതിവേഗത്തിൽ പടരുന്നു. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. മങ്കിപോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തുമ്പോൾ രോഗബാധ പകരാം. ശരീരസ്രവങ്ങളിലൂടെയും മങ്കിപോക്സ് പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...