ഹാര്‍ദിക്കിനും നടാഷയ്ക്കും ആണ്‍ക്കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം!!

കുഞ്ഞിന്‍റെ കൈ പിടിച്ചുകൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ''ഞങ്ങളുടെ ആണ്‍ക്കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരായി'' -താരം കുറിച്ചു.

Last Updated : Jul 30, 2020, 07:21 PM IST
  • മെയ്‌ മാസത്തിലാണ് നടാഷ ( Natasa Stankovic) ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഇരുവര് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.
  • ക്രുനാല്‍ പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സ്, സാറ ടെന്‍ഡുല്‍ക്കര്‍, സോനാല്‍ ചൗഹാന്‍ എന്നിവര്‍ താരത്തിനു ആശംസകള്‍ നേര്‍ന്നു.
ഹാര്‍ദിക്കിനും നടാഷയ്ക്കും ആണ്‍ക്കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം!!

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും പങ്കാളി നടാഷ സ്റ്റാൻ‌കോവിച്ചിനും ആണ്‍ക്കുഞ്ഞ് ജനിച്ചു. 

താരം തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ട്വിറ്റര്‍ (Twitter), ഇന്‍സ്റ്റഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) എന്നിവിടങ്ങളില്‍ താരം വിശേഷം പങ്കുവച്ചിട്ടുണ്ട്.  കുഞ്ഞിന്‍റെ കൈ പിടിച്ചുകൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ''ഞങ്ങളുടെ ആണ്‍ക്കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരായി'' -താരം കുറിച്ചു. 

ഭാര്യയ്ക്ക് ചോക്ലേറ്റ് എക്ലയേഴ്സ് ഉണ്ടാക്കി കോലി, ഇത് തന്നെ വഷളാക്കുന്നെന്ന് അനുഷ്ക

മെയ്‌ മാസത്തിലാണ് നടാഷ (Natasa Stankovic) ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഇരുവര്  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് താരത്തിനും നടാഷയ്ക്കും ആശംസകള്‍ നേര്‍ന്നത്. ക്രുനാല്‍ പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സ്, സാറ ടെന്‍ഡുല്‍ക്കര്‍, സോനാല്‍ ചൗഹാന്‍ എന്നിവര്‍ താരത്തിനു ആശംസകള്‍ നേര്‍ന്നു. 

 
 
 
 

 
 
 
 
 
 
 
 
 

We are blessed with our baby boy 

A post shared by Hardik Pandya (@hardikpandya93) on

ജനുവരിയില്‍ ദുബായി(Dubai)ല്‍ വച്ചാണ് ഹാര്‍ദ്ദിക് (Hardik Pandya) നടാഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അന്ന് മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസം. എന്നാല്‍, ഇരുവരുടെയും വിവാഹ വാര്‍ത്തകളില്‍ സ്ഥിരീകരണം ഒന്നുമില്ല. 

'ശ്രീശാന്ത് കാരണം ധോണിയെ വിലക്കും'.... ഒരു വിലക്ക് നല്ലതെന്ന് മറുപടി

സെബീരിയന്‍ മോഡലായ നടാഷ പ്രകാശ് ജായുടെ സത്യഗ്രഹാ  എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. 2014-15 വര്‍ഷത്തില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ ബോസ് 8 റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. 'ഫുക്രി റിട്ടണ്‍സ്' എന്ന ചിത്രത്തിലെ 'മെഹ്ബൂബ' എന്ന ഗാനത്തിനും 'Daddy amongst various others' എന്ന ചിത്രത്തിലെ 'സിന്ദഗി മേരി ഡാന്‍സ് ഡാന്‍സ്' എന്ന ഗാനത്തിനും താരമാണ് ചുവടുകള്‍ വച്ചത്.

Trending News