മുംബൈ: കുഞ്ഞിന്‍റെ ജനനശേഷം ആദ്യമായി പങ്കാളി നടാഷയ്ക്കൊപ്പമുള്ള ചിത്ര൦ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya).
റോസാപ്പൂക്കള്‍ കൊണ്ടുള്ള ഒരു ബൊക്കയ്ക്ക് സമീപമായാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 'എന്‍റെ റോസാപ്പൂവിന് റോസാപ്പൂക്കള്‍.. എക്കാലത്തെയും മികച്ച സമ്മാനത്തിന് നന്ദി..'' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഡയപ്പറുകള്‍ എത്തി; അച്ഛന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാര്‍ദിക്
ഹാര്‍ട്ട് ഇമോജിയ്ക്കൊപ്പം ലവ് യു എന്ന് കുറിച്ചാണ് നടാഷ (Natasa Stankovic) ഇതിനോട് പ്രതികരിച്ചത്. വ്യാഴാഴ്ചയാണ് ഹാര്‍ദിക്കിനും നടാഷയ്ക്കും ആണ്‍ക്കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനശേഷം ഒരു പിതാവിന്‍റെ ആസ്വദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍ദിക് കഴിഞ്ഞ ദിവസം ഷോപ്പിംഗ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
നടാഷയ്ക്കും ഹാര്‍ദിക്കിനും ആണ്‍ക്കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം
പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ഏറെ നാളായി വിട്ടുനിന്നിരുന്ന പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയായിരുന്നു. എന്നാല്‍, കൊറോണ വൈറസ് (Corona Virus) മഹാമാരി കാരണം പരമ്പര റദ്ദാക്കിയാതോടെ താരത്തിന്റെ മടക്കം പ്രതിസന്ധിയിലായിരുന്നു. സെപ്റ്റംബറില്‍ യുഎഇയില്‍ ആരംഭിക്കുന്ന IPL-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാകും പാണ്ഡ്യ മൈതാനത്തിറങ്ങുക.