പുറംവേദനകൊണ്ട് വിഷമിക്കുന്നുവോ? ശിൽപ ഷെട്ടിയുടെ ഈ വീഡിയോ കണ്ടു നോക്കൂ....

ഫിറ്റ്നസിന് ആളുകള്‍ വളരെയേറെ  പ്രാധാന്യം നല്‍കിവരുന്ന ഒരു കാലഘട്ടമാണ് ഇത്. പുതിയ പുതിയ രോഗങ്ങള്‍,  അതിലുപരി കഴുത്തറുക്കുന്ന ആശുപത്രി ചിലവുകള്‍, ഇവയല്ലാം  ഓര്‍മ്മപ്പെടുത്തുന്നത്‌ ആരോഗ്യം തന്നെ ഏറ്റവും വലിയ സമ്പാദ്യം എന്നാണ്...

Last Updated : Jul 18, 2020, 08:56 PM IST
പുറംവേദനകൊണ്ട് വിഷമിക്കുന്നുവോ?   ശിൽപ ഷെട്ടിയുടെ ഈ  വീഡിയോ കണ്ടു നോക്കൂ....

ഫിറ്റ്നസിന് ആളുകള്‍ വളരെയേറെ  പ്രാധാന്യം നല്‍കിവരുന്ന ഒരു കാലഘട്ടമാണ് ഇത്. പുതിയ പുതിയ രോഗങ്ങള്‍,  അതിലുപരി കഴുത്തറുക്കുന്ന ആശുപത്രി ചിലവുകള്‍, ഇവയല്ലാം  ഓര്‍മ്മപ്പെടുത്തുന്നത്‌ ആരോഗ്യം തന്നെ ഏറ്റവും വലിയ സമ്പാദ്യം എന്നാണ്...

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യോഗയ്ക്ക് നമ്മുടെ രാജ്യത്തു മാത്രമല്ല വിദേശ  രാജ്യങ്ങളിലും   ഏറെ പ്രാധാന്യവും പ്രസിദ്ധിയും ലഭിക്കുന്നുണ്ട്. യോഗ ദിനചര്യയുടെ  ഭാഗമാക്കിയവര്‍ ഏറെ..... അവരില്‍ ഒരാളാണ് ബോളിവുഡ്‌ താരം  ശിൽപ ഷെട്ടി. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും  തയാറല്ല ശിൽപ.  ഡയറ്റി൦ഗ് , വ്യായാമം, യോഗ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളില്‍  വിദഗ്ധ എന്നതിലുപരി കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ശിൽപ  മുന്നിലാണ്.  ശിൽപയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മിക്കതും വ്യായാമം സംബന്ധിച്ചുള്ളതാവും.

എന്നാല്‍, കഴിഞ്ഞ ദിവസം ശിൽപ പങ്കുവച്ച ഒരു വീ‍ഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  ആരോ​ഗ്യകരമായ ശരീരത്തിനു വേണ്ടി യോ​ഗ ചെയ്യുന്നതിന്‍റെ  പ്രാധാന്യത്തെക്കുറിച്ചാണ് ശിൽപ ഈ  വീ‍ഡിയോയില്‍ പറയുന്നത്.

കോവിഡ്‌  വ്യാപനം മൂലം  കമ്പനികള്‍   വർക് ഫ്രം ഹോം  നിര്‍ദ്ദേശിച്ചതോടെ  പലരും വീടുകൾക്കുള്ളിൽ തന്നെ  ഇരിപ്പാണ്.  പതിവ് നടത്തം പോലുള്ള  വ്യായാമം പോലും  ഒഴിവയിരിയ്ക്കുകയാണ്.  ഇത് ശരീരത്തിന്‍റെ  പല ഭാ​ഗങ്ങളിലും  ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  പുറംഭാ​ഗവും കഴുത്തും തോൾഭാ​ഗവും കൈകളുമൊക്കെ വേദന അനുഭവപ്പെടുമ്പോഴാണ് പലരും ഇതെക്കുറിച്ചു ശ്രദ്ധിക്കുക തന്നെ...  ഈ  സാഹചര്യത്തിൽ ചെയ്യേണ്ടുന്ന യോ​ഗാ പോസുകളാണ്  ശിൽപ ഈ  വീ‍ഡിയോയിലൂടെ പങ്കുവെക്കുന്നത്. ......

പലരിലും ശാരീരിക വ്യായാമങ്ങൾ കുറഞ്ഞിരിക്കുകയാണ്. തന്നെ  സംബന്ധിച്ചിടത്തോളം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ എടുത്തു നടക്കുന്നത് പുറംഭാ​ഗത്തെ നന്നേ ബാധിച്ചുവെന്നും ശിൽപ പറയുന്നു. അതിനാലാണ് താന്‍ വ്യാ​ഗ്രാസന, മാർജര്യാസന, ഉത്താനാ വ്യാ​ഗ്രാസന തുടങ്ങിയ  ചില യോഗാ പോസുകൾ ശീലിച്ചു തുടങ്ങിയത്, ശിൽപ പറയുന്നു.

ഇവയെല്ലാം പുറംഭാ​ഗത്തെ ദൃഢമാക്കുകയും അടിവയറിലെ മസിലിനെ ശക്തിപ്പെടുത്തുകയും ചെയ്തു. അരക്കെട്ടിന്‍റെ  ചലനത്തെയും ശരീരത്തിന്‍റെ  മൊത്തം ബാലൻസിനെയും  ബാലൻസിനെയും മെച്ചപ്പെടുത്തി, ശിൽപ  പറയുന്നു. യോഗ ചെയ്യുന്ന വീഡിയോക്കൊപ്പമാണ് ശിൽപ  ഇക്കാര്യം കുറിച്ചത്. 

രണ്ട് കുട്ടികളാണ് ശിൽപയ്ക്കുള്ളത്.   lock down തുടങ്ങുന്നതിന് മുമ്പ് ഫെബ്രുവരി 15നാണ് ശിൽപ ഷെട്ടി രണ്ടാമതും അമ്മയായത്. വാടക ​ ഗർഭധാരണത്തിലൂടെയായിരുന്നു പെണ്‍  കുഞ്ഞിന്‍റെ  ജനനം. എട്ടുവയസ്സുകാരനായ  വിയാൻ എന്നൊരു മകൻ കൂടി  ശിൽപയ്ക്കുണ്ട്. ......

 
 
 
 

 
 
 
 
 
 
 
 
 

Our bodies are getting rusty without the same movement, agility, and exercise we were accustomed to; before this pandemic hit us. Daily travels have drastically reduced for a majority of us, leaving us with very little physical activity. For me, carrying my 5-month baby is affecting my lower back... So, I’ve been practicing a combination of yoga asanas like Vyaghrasana, Marjariasana, and Utthana Vyaghrasana. This combination gives my body some much-needed stretches & flexes, strengthens my back, and stretches the abdominal muscles. It also improves mobility in the hips, relieves stiffness in the lower back, and improves the body’s balance. Ah! A great way to start my day. How have you begun yours, tell me in the comments? Tag someone who needs #exercise #strengthening. ~ @simplesoulfulapp . . . . . #MondayMotivation #SwasthRahoMastRaho #SimpleSoulful #SSApp #yoga #yogasehihoga #yogi

A post shared by Shilpa Shetty Kundra (@theshilpashetty) on

 

 

Trending News