ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങൾ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതാണ്. ഇതിനിടയിൽ, ഒരു കെട്ട് നോട്ടുകളും കിടപ്പുണ്ട്. ഈ ഇലക്ട്രിക് ഉപകരണങ്ങളുടെ ഇടയിൽ നിന്ന് പണം കണ്ടെത്തുക എന്നതാണ് ഇന്നത്തെ ടാസ്ക്. നോട്ട് കെട്ട് കണ്ടെത്തുന്നതിന് 29 സെക്കന്റ് സമയമാണ് നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ചുവടെയുള്ള ചിത്രത്തിൽ നിരവധി ഫോണുകൾ, ബാസ്‌ക്കറ്റുകൾ, വയറുകൾ, ഹെഡ്‌ഫോണുകൾ, റിമോട്ടുകൾ തുടങ്ങിയവ കാണാൻ സാധിക്കും. മ്യൂസിക് മാഗ്പിയാണ് ഈ ചിത്രം പുറത്തുവിട്ടത്. യുകെയിൽ ഏകദേശം 600 ഡോളർ വിലമതിക്കുന്ന പഴയ സാങ്കേതിക ഉപകരണങ്ങൾ ഓരോ വർഷവും ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെടുന്നതായി മ്യൂസിക് മാഗ്പി അറിയിക്കുന്നു. അതിനാൽ, മറഞ്ഞിരിക്കുന്ന നോട്ട് കെട്ട് തിരയുമ്പോൾ, നിങ്ങളുടെ വീട്ടിലും ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ ഉപകരണങ്ങളെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കണമെന്നാണ് മാഗ്പി മ്യൂസിക് പറയുന്നത്. താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ:
കുഴഞ്ഞുമറിഞ്ഞ ഈ ചിത്രത്തിൽ നിങ്ങൾ നോട്ട് കെട്ട് എവിടെയാണെന്ന് കണ്ടെത്തിയോ. എങ്കിൽ, നിങ്ങൾ ഹൃദയം കൊണ്ട് ഒരു യഥാർത്ഥ നിരീക്ഷകനാണ്. നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ മനസ്സിനെ ത്രസിപ്പിക്കുന്നതാണ്. എന്തുതന്നെയായാലും, നിങ്ങൾ വെല്ലുവിളി വിജയിച്ചു.
ഇതുവരെ കണ്ടെത്താനാകാത്തവർക്ക് ചുവടെയുള്ള സൂചനകൾ ഉപയോഗിച്ച് ഒരിക്കൽ കൂടെ പരിശ്രമിക്കാം
പച്ച ഐപോഡുകൾ, ഹെഡ്ഫോണുകൾ എന്നിവയ്ക്കിടയിൽ നോട്ട് കെട്ടുകൾക്കായി നോക്കൂ. ഡോളറുകളാണ് ചിത്രത്തിലുള്ളത്. 70 ശതമാനം ആളുകളും ഈ പസിലിൽ പരാജയപ്പെട്ടു. ഇനിയും നിങ്ങൾക്ക് പണം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താഴെയുള്ള ചിത്രം നോക്കൂ:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...