ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഓരോരുത്തരം ഒരോ ചിത്രം കാണുന്ന രീതി വളരെ വ്യത്യസ്തമായിരിക്കും. എല്ലാവരുടെയും കാഴ്ചപ്പാട് എപ്പോഴും വ്യത്യസ്തമായിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ചും നമ്മുടെ തലച്ചോറിന്റെയും വിഷ്വൽ സിസ്റ്റത്തിന്റെയും ചില പരിമിതികളെക്കുറിച്ചും ഒരു ഉൾക്കാഴ്ച നൽകുന്നു.
അമേരിക്കൻ കോഗ്നിറ്റീവ് ശാസ്ത്രജ്ഞനായ റോജർ ന്യൂലാൻഡ് ഷെപ്പേർഡ് തന്റെ മൈൻഡ് സൈറ്റ്സ് എന്ന പുസ്തകത്തിൽ സൃഷ്ടിച്ച നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഒന്നാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ആർച്ച് കാണാൻ കഴിയും നിങ്ങൾക്ക്. എന്നാൽ ഈ ആർച്ച് ഏത് ദിശയിലേക്കാണ് ഫെയ്സ് ചെയ്യുന്നതെന്ന് കണ്ടെത്തുകയാണ് ഇവിടുത്തെ ചലഞ്ച്. ഒറ്റനോട്ടത്തിൽ ഇത് കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഓരോ തവണ നോക്കുമ്പോളും അത് വ്യത്യസ്ത ദിശയിലേക്ക് അഭിമുഖീകരിക്കുന്നത് നമുക്ക് കാണാം. ഇംപോസിബിൾ ആർച്ച് എന്ന് ഇത് അറിയപ്പെടുന്നു.
Also Read: Optical Illusion: ഈ ചിത്രത്തിൽ ഒമ്പത് മുഖങ്ങളുണ്ട്; 10 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?
നമ്മുടെ തലച്ചോറ് നമ്മൾ കാണുന്ന ഒരു വസ്തുവിനെയും ചിത്രത്തെയോ ഒക്കെ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിലാണ് കാര്യം. കുറച്ച് നാളുകളായി ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്.
Weight loss Tips: തടികുറയ്ക്കാൻ ഏലക്കയോ? അറിയാം ഏലക്കയുടെ ഗുണങ്ങളെ കുറിച്ച്...
ശരീരഭാരം കുറയ്ക്കാൻ പല വഴികളും തേടുന്നവരാണ് നമ്മൾ. തടി കുറയ്ക്കാൻ ഏലക്ക ബെസ്റ്റാണ് എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? ഭക്ഷണത്തിൽ രുചിക്ക് വേണ്ടി മാത്രമല്ല, നിരവധി ഒഷധ ഗുണങ്ങളും ഇതിനുണ്ട്. ഏലക്ക മികച്ച ആന്റി ഓക്സിഡന്റ് ആണ്. ആന്റിബയോട്ടിക് ഗുണങ്ങളും ഇതിലുണ്ട്. അത് കൊണ്ട് രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഏലക്ക സഹായിക്കും. ഏലയ്ക്ക കൊറിക്കുന്നത് വായനാറ്റം കുറയ്ക്കാനും സഹായിക്കും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയെല്ലാം തന്നെ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുവാന്‍ ഏലയ്ക്ക വളരെയധികം സഹായിക്കും.
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏലയ്ക്ക ബെസ്റ്റാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അകറ്റാൻ ഇത് കഴിക്കുന്നതിലൂടെ സാധിക്കും. അമിതവണ്ണം ഉള്ളവർ ഏലയ്ക്ക ഉപയോഗിക്കുന്ന വളരെ നല്ലതാണ്. ദഹനം നല്ലരീതിയിൽ നടക്കാൻ ഏലയ്ക്ക സഹായിക്കും. ഒപ്പം വയർ ചീർക്കുന്നത് പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും. ദഹനം ശരിയായ രീതിയിൽ നടന്നാൽ കുടവയര്‍ മുതല്‍ അമിതവണ്ണം വയ്ക്കുന്നത് വരെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും. ഏലയ്ക്ക നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും അതിനനുസരിച്ച് ശരീരത്തിലെ കൊഴുപ്പ് എരിയിച്ച് കളയുന്നതിനും സഹായിക്കുന്നു.
അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും നല്ലതാണ് ഏലയ്ക്ക. വയറും തടിയും കുറയ്ക്കുവാന്‍ ഏലക്കായ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കുടിവെള്ളത്തിൽ ഏലക്കായ നാല് അല്ലെങ്കില്‍ അഞ്ചെണ്ണം ഇട്ട് തിളപ്പിച്ച് കുടിയ്ക്കാം. അതുമല്ലെങ്കില്‍ ഏലക്കായ എടുത്ത് തൊലികളഞ്ഞ് അതിന്റെ കുരുക്കള്‍ നന്നായി പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി മുഴുവൻ ഇങ്ങനെ ഇട്ട് വെച്ചതിന് ശേഷം പിറ്റേന്ന് രാവിലെ ഇത് കുടിക്കാവുന്നതാണ്. ഈ വെള്ളം കുടിയ്ക്കുന്നത് തടിയും കുടവയറും കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...