ഓറഞ്ച് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമോ? അറിയാം ഓറഞ്ചിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Orange: ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് സഹായകമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 02:59 PM IST
  • ഓറഞ്ചിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്
  • അതിനാൽ തന്നെ, ഹൃദ്രോ​ഗങ്ങളിൽ സംരക്ഷണം നൽകാൻ ഓറഞ്ചിന് സാധിക്കും
  • വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്
  • ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു
ഓറഞ്ച് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമോ? അറിയാം ഓറഞ്ചിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ ​ഗുങ്ങളുള്ള ഒരു പഴവർ​ഗമാണ് ഓറഞ്ച്. സിട്രസ് പഴങ്ങളുടെ ​ഗണത്തിലാണ് ഓറഞ്ച് ഉൾപ്പെടുന്നത്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി നിരവധി ആരോ​ഗ്യ​ ഗുണങ്ങൾ നേടാൻ സാധിക്കും. ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് സഹായകമാണ്.

ഓറഞ്ചിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ, ഹൃദ്രോ​ഗങ്ങളിൽ സംരക്ഷണം നൽകാൻ ഓറഞ്ചിന് സാധിക്കും. വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതുവഴി ഓറഞ്ച് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ചർമ്മസംരക്ഷണത്തിനും ഓറഞ്ച് വളരെ മികച്ചതാണ്. ചർമ്മത്തെ പരിപോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ഓറ‍ഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുലവും മനോഹരവുമാക്കി നിലനിർത്താൻ സഹായിക്കുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന സിട്രസ് ആസിഡ് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.

ALSO READ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാം; പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഓറഞ്ച് സഹായിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈറ്റോകെമിക്കൽസ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഫോളേറ്റ് എന്നിവ ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതാണ് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം ഓറഞ്ചിൽ മികച്ച അളവിൽ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാൽ ഭാരം കുറയ്ക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News