Hypertension: ഈ രോഗം ഉള്ളവർക്ക് മറ്റ് പല രോഗങ്ങളും ഉണ്ടാകാം! ഭയം വേണ്ട, ജാഗ്രത മതി..

Hypertension signs: കഴിഞ്ഞ 10 വർഷത്തിനിടെ 184 രാജ്യങ്ങളിലെ 10 ദശലക്ഷത്തിലധികം ആളുകളുടെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ പകുതിയാളുകൾക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് കണ്ടെത്തി. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 04:20 PM IST
  • ഉയർന്ന രക്തസമ്മർദ്ദം സാധാരണമായ ഒരു പ്രശ്നമാണ്.
  • വളരെ എളുപ്പത്തിൽ തന്നെ ഇത് സുഖപ്പെടുത്താൻ കഴിയും.
  • തിരിച്ചറിഞ്ഞില്ലെങ്കിൽ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കും.
Hypertension: ഈ രോഗം ഉള്ളവർക്ക് മറ്റ് പല രോഗങ്ങളും ഉണ്ടാകാം! ഭയം വേണ്ട, ജാഗ്രത മതി..

രാജ്യത്ത് ഉടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെയും ജീവൻ എപ്പോൾ വേണമെങ്കിലും അപകടത്തിലാകാവുന്ന അവസ്ഥയിലാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ സംശയം വേണ്ട. കാരണം ഇനി പറയാൻ പോകുന്ന ഒരൊറ്റ രോ​ഗം മതി ജീവിതം മാറി മറിയാൻ! ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മ‍ർദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. ഗവേഷണങ്ങൾ പറയുന്നത് അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടയിൽ ഹൈപ്പർടെൻഷനുള്ള പകുതിയിലധികം ആളുകളും ചികിത്സ തേടിയിട്ടില്ല. അതിനാൽ ഈ അവസ്ഥ എപ്പോൾ വേണമെങ്കിലും ജീവന് ഭീഷണിയായേക്കാം. 

ഉയർന്ന രക്തസമ്മർദ്ദം സാധാരണമായ ഒരു പ്രശ്നമാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് സുഖപ്പെടുത്താൻ കഴിയും. എന്നാൽ നിങ്ങൾ അത് തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്നില്ലെങ്കിൽ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കും. ഇതുമൂലം സ്ട്രോക്ക്, ഹൃദയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 184 രാജ്യങ്ങളിലെ 10 ദശലക്ഷത്തിലധികം ആളുകളുടെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ ലോകത്തിൽ ഹൈപ്പർടെൻഷൻ അനുഭവിക്കുന്നവരിൽ പകുതിയാളുകൾക്കും തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് കണ്ടെത്തി. പകുതിയിലധികം പുരുഷന്മാരും സ്ത്രീകളും അവരുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞിട്ടും ചികിത്സിക്കുന്നുമില്ല. 

ALSO READ: പ്രത്യുത്പാദന ശേഷിയെ മികച്ചതാക്കാൻ സഹായിക്കും ഈ ആയുർവേദ ഔഷധങ്ങൾ

കഴിഞ്ഞ പതിറ്റാണ്ടുകളിൽ വൈദ്യശാസ്‌ത്ര രംഗത്ത് പുരോഗതിയുണ്ടായിട്ടും ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിൽ വളരെക്കുറച്ച് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് മറ്റൊരു ഗവേഷണത്തിൽ കണ്ടെത്തി. അമിത രക്തസമ്മർദ്ദമുള്ള മിക്ക ആളുകളും ചികിത്സ തേടുന്നില്ല. താഴ്ന്നതോ ഇടത്തരം പുരോ​ഗതിയോ ഉള്ള രാജ്യങ്ങളിൽ ഇത് കാരണം ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഉയർന്ന പുരോ​ഗതിയുള്ള രാജ്യങ്ങളിൽ ഹൈപ്പർടെൻഷൻ അവബോധവും സമയബന്ധിതമായ ചികിത്സയും വർദ്ധിച്ചതായി ഒരു പഠനം വെളിപ്പെടുത്തി. ഉയർന്ന രക്തസമ്മർദ്ദം തടയുന്നതും തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും എല്ലാ രാജ്യങ്ങളിലെയും ആളുകൾക്ക് സാധ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. 

കഴിഞ്ഞ 30 വർഷത്തിനിടെ ലോകത്താകമാനം രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം ഇരട്ടിയായി വർധിച്ചെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഹൈപ്പർടെൻഷൻ ഉള്ളവരിൽ ഹൃദയത്തിലും ധമനികളിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു.  കഠിനമായ തലവേദന, അമിതമായ ക്ഷീണം, കണ്ണിന് ആയാസം, നെഞ്ചുവേദന എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ശ്വാസ തടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, മൂത്രത്തിൽ രക്തം, നെഞ്ചിലോ തൊണ്ടയിലോ ചെവിയിലോ അസഹനീയമായ വേദന എന്നിവ അനുഭവപ്പെടാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്കും അനുഭവപ്പെടുകയാണെങ്കിൽ അവ അവഗണിക്കുന്നതിന് പകരം ഒരു ഡോക്ടറെ സമീപിക്കുക.

നിങ്ങൾ 65 വയസ്സിന് മുകളിൽ പ്രായമുള്ള ആളാണെങ്കിൽ സൂക്ഷിക്കണം. പ്രായം കൂടുതോറും അമിത രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ നിങ്ങൾക്കും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വ്യായാമം, ശരിയായ ഭക്ഷണക്രമം, ശരീരഭാരം കുറയ്ക്കൽ എന്നിവയിലൂടെ ഈ അപകടസാധ്യത കുറയ്ക്കാൻ സാധിക്കും. അത്തരമൊരു സാഹചര്യത്തിൽ പുകവലി നിർത്താനും മദ്യപാനം കുറയ്ക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.  

ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകാൻ കാരണമായ ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിച്ചാൽ ഹൃദയാഘാത സാധ്യത 35 മുതൽ 40 ശതമാനം വരെയും ഹൃദയാഘാതം 20 മുതൽ 25 ശതമാനം വരെയും ഹൃദയസ്തംഭനം 50 ശതമാനം വരെയും കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News