പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണശീലങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകാം. മുഖക്കുരു ഉണ്ടാകുന്നത് മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതിനും ചർമ്മത്തിൻറെ സ്വാഭാവികമായ തിളക്കവും മിനുസവും നഷ്ടപ്പെടുന്നതിനും കാരണമാകും. ഭക്ഷണക്രമീകരണത്തിലും ജീവിതശൈലിയും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ മുഖക്കുരു തടയാൻ സാധിക്കും.
ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകണം. ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖത്തുള്ള അഴുക്കും പൊടിയും എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കും. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മുഖക്കുരുവിനെ തടയും. മുഖം കഴുകിയതിനു ശേഷം ചർമ്മത്തിന് ചേരുന്ന മോയ്സ്ചറൈസർ ഉപയോഗിക്കണം. മോയ്സ്ചറൈസർ ചർമത്തിലെ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കം ചെയ്യാൻ സഹായിക്കും.
ALSO READ: മുന്തിരിയാണോ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
ചൂടുള്ള കാലാവസ്ഥയിൽ പുറത്ത് പോകുമ്പോൾ സൺസ്ക്രീൻ ക്രീം പുരട്ടുന്നത് നല്ലതാണ്. എണ്ണ കൂടുതലായുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങളും മുഖക്കുരു വരാൻ കാരണമാകും. കൊഴുപ്പുള്ളതും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയുള്ള ഭക്ഷണശീലം പിന്തുടരുന്നത് മുഖക്കുരുവിനെ ഒരുപരിധിവരെ തടയാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...