Plum Benefits: രുചികരമായ പ്ലം കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

Plum Health Benefits: പോഷകങ്ങളുടെ ഒരു പവർഹൗസ് ആയാണ് പ്ലം അറിയപ്പെടുന്നത്. പഴുത്തതും ഉണങ്ങിയതുമായ പ്ലം ​നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. ഉണങ്ങിയ പ്ലം പ്രൂൺസ് എന്നാണ് അറിയപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 11:38 AM IST
  • പ്ലംസും പ്രൂൺസും അവയുടെ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളാൽ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്
  • പ്ലംസിൽ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു
  • ഇത് അസ്ഥികളുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും
Plum Benefits: രുചികരമായ പ്ലം കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

പ്ലം വളരെ രുചികരമായ പഴമാണ്. മധുരവും പുളിപ്പും കലർന്ന രുചിയാണിതിന്. റൊസാസിയ കുടുംബത്തിൽപ്പെട്ട പഴമാണിത്. മധുരവും ചെറിയ പുളിയുമുള്ള ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകങ്ങളുടെ ഒരു പവർഹൗസ് ആയാണ് പ്ലം അറിയപ്പെടുന്നത്. പഴുത്തതും ഉണങ്ങിയതുമായ പ്ലം ​നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. ഉണങ്ങിയ പ്ലം പ്രൂൺസ് എന്നാണ് അറിയപ്പെടുന്നത്.

ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ നിറഞ്ഞത്: പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സംരക്ഷിത സസ്യ സംയുക്തങ്ങൾ പ്ലംസിലുണ്ട്.

ആന്റി-ഓക്‌സിഡന്റുകളാൽ സമ്പുഷ്ടം: പ്ലംസും പ്രൂൺസും അവയുടെ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളാൽ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. പ്ലംസിൽ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

മലബന്ധത്തെ ചെറുക്കുന്നു: പ്ലംസിൽ ഇസാറ്റിൻ, സോർബിറ്റോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യവും നിലനിർത്തുന്നു. പ്ലംസിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്.

ALSO READ: Zinc Benefits: സ്ത്രീകളുടെ ആരോ​ഗ്യത്തിൽ സിങ്കിന്റെ പ്രാധാന്യം; അറിയാം ഇക്കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ പ്ലംസിനുണ്ട്. കാർബോഹൈഡ്രേറ്റ് വളരെ ഉയർന്നതാണെങ്കിലും, പ്ലംസ് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർധിക്കുന്നതായി കാണുന്നില്ല. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർധിപ്പിക്കാനുള്ള അവയുടെ കഴിവാണ് ഇതിന് കാരണം.

ഹൃദയാരോഗ്യത്തിന് മികച്ചത്: പൊട്ടാസ്യം, ഫ്ലൂറൈഡ്, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പ്ലംസ്. കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും പ്രധാന ഘടകമായ പൊട്ടാസ്യം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

കാൻസറിനെ പ്രതിരോധിക്കുന്നു: പ്ലംസിൽ അദ്വിതീയ ഫൈറ്റോ ന്യൂട്രിയന്റുകൾ അല്ലെങ്കിൽ നിയോക്ലോറോജെനിക്, ക്ലോറോജെനിക് ആസിഡ് എന്ന് വിളിക്കപ്പെടുന്ന കാൻസർ വിരുദ്ധ ഏജന്റുകൾ കൂടുതലാണ്. ആരോഗ്യമുള്ള കോശങ്ങളെ ദോഷകരമായി ബാധിക്കാതെ സ്തനാർബുദ കോശങ്ങളെ ഈ ഫിനോൾസ് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്ലംസ് കാഴ്ചശക്തിയെ സഹായിക്കുകയും ചില രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News