Period Cramps: ആർത്തവത്തെ തുടർന്നുള്ള വയറ് വേദന മറികടക്കാൻ 5 വഴികൾ

 ഗർഭാശയത്തിന് ചുറ്റുമുള്ള പേശികളാണ് വയർ വേദന ഉണ്ടാക്കുന്നത്. നിങ്ങളുടെ അടിവയറ്റിലും ഗർഭാശയത്തിന്റെ മുകളിലും ചൂട് വെയ്ക്കുന്നതും വയർ വേദന കുറയ്ക്കാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 12:44 PM IST
  • ചിലർക്ക് ചെറിയ അസ്വസ്ഥതകൾ മാത്രമായിരിക്കുമെങ്കിൽ ചിലർക്കത് അതി കഠിനമായ വയർ വേദനയായി ആകും അനുഭവപ്പെടുന്നത്.
  • ഗർഭാശയത്തിന് ചുറ്റുമുള്ള പേശികളാണ് വയർ വേദന ഉണ്ടാക്കുന്നത്.
  • നിങ്ങളുടെ അടിവയറ്റിലും ഗർഭാശയത്തിന്റെ മുകളിലും ചൂട് വെയ്ക്കുന്നതും വയർ വേദന കുറയ്ക്കാൻ സഹായിക്കും.
  • ചൂട് വെക്കുന്നത് ഈ പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കും മാത്രമല്ല ഈ പേശികളിലെ രക്തയോട്ടവും കൂട്ടും.
Period Cramps: ആർത്തവത്തെ തുടർന്നുള്ള വയറ് വേദന മറികടക്കാൻ 5 വഴികൾ

ആർത്തവത്തെ (Mensturation) തുടർന്നുള്ള വയർ വേദന ഒരുവിധം എല്ലാവർക്കും ഉണ്ടാകാറുണ്ട്. ചിലർക്ക് ചെറിയ അസ്വസ്ഥതകൾ മാത്രമായിരിക്കുമെങ്കിൽ ചിലർക്കത് അതി കഠിനമായ വയർ വേദനയായി ആകും അനുഭവപ്പെടുന്നത്. മാസാമാസം ഈ വേദന നിങ്ങൾക്ക് അസഹ്യമാകുന്നുണ്ടെങ്കിൽ അതിനെ മറികടക്കാൻ ചില പൊടികൈകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചൂട് വെയ്ക്കാം

നിങ്ങളുടെ അടിവയറ്റിലും ഗർഭാശയത്തിന്റെ (Uterus) മുകളിലും ചൂട് വെയ്ക്കുന്നതും വയർ വേദന കുറയ്ക്കാൻ സഹായിക്കും. ഗർഭാശയത്തിന് ചുറ്റുമുള്ള പേശികളാണ് വയർ വേദന ഉണ്ടാക്കുന്നത്. ചൂട് വെക്കുന്നത്  ഈ പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കും മാത്രമല്ല ഈ പേശികളിലെ രക്തയോട്ടവും കൂട്ടും. 2004 ൽ നടത്തിയ ഒരു പഠനം അനുസരിച്ച് ഒരു വേദന സംഹാരിയെക്കാൾ ചൂട് വെയ്ക്കുന്നത് വയർ വേദന കുറയ്ക്കാൻ സഹായിക്കും.

ALSO READ: Eye Health: കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

മസ്സാജ് 

മറ്റ് വേദനകളെ പോലെ തന്നെ എണ്ണയിട്ട് മസ്സാജ് (Massage) ചെയ്യുന്നത് വയർ വേദന കുറയ്ക്കാനും സഹായിക്കും. എന്നാൽ വയർ വേദന കുറയ്ക്കാൻ ഏറ്റവും ഉത്തമമായ എണ്ണകൾ ലാവെൻഡർ, സേജ്, റോസ്, മർജോറം, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയുടെ എണ്ണകളാണ്. ഈ എണ്ണകൾ പേശികളിലെ രക്തയോട്ടം കൂട്ടാൻ സഹായിക്കുമെന്നതാണ് അതിന്റെ കാരണം.

ALSO READ: Dizziness: തലകറക്കം ഉണ്ടാകാറുണ്ടോ? ഭേദമാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ

വ്യായാമം

ഒരു പഠനം സൂചിപ്പിക്കുന്നത് അതി കഠിനമല്ലാത്ത വ്യായാമം (Excercise) ചെയ്യുന്നത് ആർത്തവം മൂലം ഉണ്ടാകുന്ന വയർ വേദന കുറയ്ക്കുമെന്നാണ്. 8 ആഴ്ചകളിൽ ആഴ്ചയിൽ 3 ദിവസം വീതം 30 മിനിറ്റ് വ്യായാമം ചെയ്യുന്ന ആളുകളിൽ ആർത്തവം മൂലം ഉണ്ടാകുന്ന വയർ വേദനയിൽ കാര്യമായ കുറവ് വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

യോഗ 

യോഗ (Yoga) ചെയ്യുന്നത് ആര്തവമൂലമുള്ള വയർ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് മറ്റൊരു പഠനം കണ്ടെത്തിയിട്ടുണ്ട്. 12 ആഴ്ചകളിൽ ആഴ്ചയിൽ ഒരു ദിവസം വീതം 1 മണിക്കൂർ യോഗ ചെയ്തവരിൽ ആർത്തവം മൂലമുള്ള വേദനയിൽ വൻ കുറവ് വരുന്നുണ്ടെന്ന് ഈ പഠനം കണ്ടെത്തിയിട്ടുണ്ട്. യോഗയുടെ പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവും ഇതിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Sneezing: തുമ്മൽ പ്രശ്‌നമായി മാറാറുണ്ടോ? തുമ്മൽ നിർത്താൻ സഹായിക്കുന്ന ചില പൊടികൈകൾ

വെള്ളം കുടിയ്ക്കുക 

ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം അനുസരിച്ച് ധാരാളം വെള്ളം (Water) കുടിക്കുന്നത് വയർ വേദന കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ (Body) ജലത്തിന്റെ അംശം കുറയുന്നത് വയർ വേദന കൂടാൻ കാരണമാകും. ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാൻ ശ്രദ്ധിക്കുക. ചൂടാണെങ്കിലും ദാഹം തോന്നുകയാണെങ്കിലും കൂടുതൽ വെള്ളം കുടിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News