What is cervical cancer: വെറും 32 വയസ്സ് മാത്രമാണ് മരിക്കുമ്പോൾ പൂനം പാണ്ഡെയുടെ പ്രായം. മരണ കാരണമായി പറയുന്നത് ഗർഭാശയ ഗള ക്യാൻസറാണ്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെയൊരു രോഗം താരത്തിന് പിടിപ്പെട്ടതിൽ ആരാധകരും ഞെട്ടലിലാണ്. എന്താണ് ഗർഭാശയ ഗള ക്യാൻസർ ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഗർഭാശയഗള ക്യാൻസർ
ഇന്ത്യയിൽ പ്രതിവർഷം 1.32 ലക്ഷം പേരുടെ ജീവനെടുക്കുന്ന അസുഖമാണ് ഗർഭശയ ക്യാൻസർ. ലോക കണക്കിൽ തന്നെ ഗർഭാശയ ക്യാൻസർ ബാധിക്കുന്നവരിൽ 24 ശതമാനം പേരും ഇന്ത്യക്കാരാണ്. ഒന്നിലധികം പേരുമായുള്ള ലൈംഗീക ബന്ധം വഴിയാണ് ഗർഭാശയ ക്യാൻസർ ഉണ്ടാവുന്നത്. ലൈഗീക അണുബാധയാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്നതാണ് മറ്റൊരു സത്യം.
ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിന് കാരണമാകുന്നത്. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമായ ഗർഭാശയഗളത്തിലാണ് ഇത് പിടിപെടുന്നത്. വൈറസ് പ്രവേശിക്കുന്ന എല്ലാ സ്ത്രീകൾക്കും ക്യാൻസർ ബാധിക്കണമെന്നില്ല. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഗർഭാശയഗള ക്യാൻസർ കേസുകൾ ഏറ്റവുമധികം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
കാരണങ്ങൾ
ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധമാണ് ഇതിൻറെ പ്രധാന കാരണമായി കാണുന്നത്. പ്രായപൂർത്തിയാവുന്നതിനു വളരെ മുമ്പ് തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കാരണമായേക്കാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരത്തിൽ രോഗം പിടിപെടാൻ സാധ്യതയുണ്ട്. പുകവലിക്കുന്ന സ്ത്രീകളിലും ക്യാൻസർ അതിവേഗം പിടിപെടാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ ( symptoms ofcervical cancer )
1.ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാവുക
2. ആർത്തവത്തിന് മുൻപേ രക്തസ്രാവം ഉണ്ടാവുക
3. ആർത്തവ വിരാമത്തിനു ശേഷവും രക്തസ്രാവം ഉണ്ടാവുക
4. ആർത്തവ വിരാമത്തിനു ശേഷം ദുർഗന്ധത്തോടു കൂടിയ, രക്തം കലർന്ന യോനീസ്രവം
5. യോനിയിൽ അനുഭവപ്പെടുന്ന വേദന, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന ഇവയെല്ലാം ലക്ഷണങ്ങളാണ്
രോഗനിർണയം
കോൾപോസ്കോപി, പഞ്ച് ബയോപ്സി, എൻഡോസെർവിക്കൽ ക്യൂററ്റേജ്, ഇലക്ട്രിക്കൽ വയർ ലൂപ്, കോൺ ബയോപ്സി എന്നിങ്ങനെ വിവിധ ടെസ്റ്റുകൾ വഴി സെർവിക്കൽ ക്യാൻസർ തിരിച്ചറിയാൻ സാധിക്കും.
പ്രതിരോധം
പ്രതിരോധ കുത്തിവെയ്പ്പുകൾ ഇതിന് ലഭ്യമാണ്. ഒൻപതിനും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാവുന്നതാണ്. സുരക്ഷിതമായ ലൈംഗിക ബന്ധം എപ്പോഴും ഉറപ്പാക്കുക. ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കുക,പ്രായപൂർത്തിയാവുന്നതിന് വളരെ മുമ്പ് തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. കഴിയുമെങ്കിൽ പുകവലി ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy