മുൻപൊക്കെ നിരാഹാരം നടത്തുന്ന രാഷ്ട്രീയ നേതാക്കൾ സമരം അവസാനിപ്പിക്കുന്നത് നാരങ്ങ വെള്ളം കുടിച്ചായിരുന്നു. അധികം കാശ് മുടക്കില്ലാത്ത ഒരു ശീതള പാനിയമായി പണ്ട് മുതലെ നാരങ്ങയെ കണ്ട് വന്നിരുന്നു എന്നത് തന്നെ കാര്യം. എന്നാൽ തമാശക്ക് പോലും ഇനി നാരങ്ങ എന്ന വാക്ക് ഉച്ചരിക്കാൻ പാടില്ലെന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്.
വെറുതെ ഒരുദാഹരണം പരിശോധിച്ചാൽ ഇന്ത്യയിൽ വിലയേറിയ ജ്യൂസുകളെന്ന് കരുതിയിരുന്ന ആപ്പിളിൻറെയും മാമ്പഴത്തിൻറെയും വിലയേക്കാൾ കൂടുതലാണ് ഒരു കിലോ നാരങ്ങയുടെ വില. കിലോയ്ക്ക് വെറും 70 രൂപയിൽ കിടന്നിരുന്ന നാരങ്ങ വില 400 രൂപയിലേക്ക് എത്തി കഴിഞ്ഞു. ചൂട് കാലമായതിനാൽ ഏറ്റവുമധികം നാരങ്ങ ചിലവാകുന്ന സമയമാണിത്. എന്നിട്ടും വില കൂടുന്നത് ആശങ്കക്ക് കാരണമാവുന്നു.
എന്തുകൊണ്ടാണ് നാരങ്ങയുടെ വില ഉയരുന്നത്?
രാജ്യത്തെ ഏറ്റവും കൂടുതൽ നാരങ്ങകൾ ഉത്പാദിപ്പിക്കുന്നത് ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ മഴ കൃഷി നശിച്ചു. ഇത് ഉത്പാദനത്തിൽ കുറവുണ്ടാക്കി. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നതും ഗതാഗത ചെലവിൽ 15 ശതമാനം വരെ വർദ്ധനവിന് കാരണമായി. നാരങ്ങയുടെ വിലയിൽ മാത്രമല്ല, മറ്റ് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലും ഇതിന്റെ ഫലം പ്രകടമാണ്.
ഉത്പാദിപ്പിക്കുന്ന നാരങ്ങയുടെ വലിയൊരു ഭാഗം ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനായി നേരിട്ട് ഫാക്ടറികളിലേക്ക് പോകുന്നു. തൽഫലമായി, വിപണികളിൽ ആവശ്യത്തിന് നാരങ്ങ ലഭിക്കുന്നില്ല.
വിവിധ നഗരങ്ങളിലെ നാരങ്ങ വില
ഡൽഹി- 350-400
ഭോപ്പാൽ - 300-400
ലഖ്നൗ - 250
മുംബൈ - 300-350
റായ്പൂർ - 200- 250
ചെന്നൈ -175 -200
കൊച്ചി - 200
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...